കാസര്‍കോട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക്തല ഓണ സമൃദ്ധി 2022 കര്‍ഷകചന്ത കറന്തക്കാട് ഇക്കോഷോപ്പില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ.വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.നിഷാഭായ് പദ്ധതി വിശദീകരണം നടത്തി. ഇക്കോഷോപ് സെക്രട്ടറി എ.വിജയന്, ഇക്കോഷോപ് പ്രസിഡണ്ട് വി.സുബ്രഹ്മണ്യ ഭട്ട്, എക്സ്ക്യൂട്ടീവ് അംഗം കെ.എം. അബ്ദുല്‍ നിസാര്‍, ട്രഷറര്‍ കെ.എ.മുഹമ്മദ് ബഷീര്‍ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനിത.കെ മേനോന് സ്വാഗതവും കൃഷി ഫീല്‍ഡ് ഓഫീസര്‍ എം.പി.ശ്രീജ നന്ദിയും പറഞ്ഞു.