കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നു, പക്ഷേ റോഡ് തടഞ്ഞുള്ള പ്രതിഷേധം അംഗീകരിക്കാനാവില്ല; സുപ്രീം കോടതി

ന്യൂഡെല്‍ഹി: റോഡ് തടഞ്ഞുള്ള കര്‍ഷക സമരത്തിനെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം. കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നുവെന്നും എന്നാല്‍ റോഡ് തടഞ്ഞുള്ള പ്രതിഷേധം അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ആണ് വാക്കാലെയുള്ള പരാമര്‍ശം നടത്തിയത്. റോഡ് തടഞ്ഞുള്ള സമരം ഒഴിവാക്കുന്നതില്‍ കര്‍ഷകര്‍ നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഡിസംബര്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ ജന്തര്‍മന്ദിറില്‍ പ്രതിഷേധിക്കാന്‍ അനുമതി തേടി കര്‍ഷകര്‍ കോടതിയെ സമീപിച്ചപ്പോഴും സമാനമായ […]

ന്യൂഡെല്‍ഹി: റോഡ് തടഞ്ഞുള്ള കര്‍ഷക സമരത്തിനെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം. കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നുവെന്നും എന്നാല്‍ റോഡ് തടഞ്ഞുള്ള പ്രതിഷേധം അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ആണ് വാക്കാലെയുള്ള പരാമര്‍ശം നടത്തിയത്.

റോഡ് തടഞ്ഞുള്ള സമരം ഒഴിവാക്കുന്നതില്‍ കര്‍ഷകര്‍ നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഡിസംബര്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ ജന്തര്‍മന്ദിറില്‍ പ്രതിഷേധിക്കാന്‍ അനുമതി തേടി കര്‍ഷകര്‍ കോടതിയെ സമീപിച്ചപ്പോഴും സമാനമായ നിരീക്ഷണം കോടതി നടത്തിയിരുന്നു.

ഡെല്‍ഹിയെ ശ്വാസംമുട്ടിക്കുന്നതാണ് സമരമെന്നും ഇത് ഈ രീതിയില്‍ മുന്നോട്ട് പോകാനാവില്ലെന്നും സുപ്രീംകോടതി അന്ന് നിരീക്ഷിച്ചിരുന്നു. എന്നാല്‍, സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഇതിനോട് സഹകരിക്കാന്‍ കര്‍ഷകര്‍ തയാറായില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അന്ന് കോടതിയെ അറിയിച്ചത്. നേരത്തെ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇരുപക്ഷവും സമവായത്തിലെത്താത്തതിനെ തുടര്‍ന്ന് സമരം തുടരുകയായിരുന്നു.

Related Articles
Next Story
Share it