കര്‍ഷക പ്രക്ഷോഭം: 1178 പ്രൊഫൈലുകള്‍ കൂടി നീക്കം ചെയ്യാന്‍ ട്വിറ്ററിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭം ആഗോള ശ്രദ്ധ നേടിയ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ പിന്തുണയുള്ളതോ ഖലിസ്ഥാന്‍ അനുഭാവം പുലര്‍ത്തുന്നതോ ആയ 1178 അക്കൗണ്ടുകള്‍ പൂട്ടാന്‍ കേന്ദ്രം ട്വിറ്ററിന് നിര്‍ദേശം നല്‍കി. നേരത്തെ പ്രമുഖരുടേതടക്കം 257 അക്കൗണ്ടുകള്‍ കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്ന് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. 'ഈ അക്കൗണ്ടുകള്‍ ഖാലിസ്ഥാനി അനുഭാവികളോ പാകിസ്ഥാന്‍ പിന്തുണയുള്ളതോ വിദേശത്തുനിന്ന് പ്രവര്‍ത്തിക്കുന്നതോ ആണ്. ഇവ കര്‍ഷകരുടെ തെറ്റായ വിവരങ്ങള്‍, പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ തുടങ്ങിയവ പങ്കുവെക്കാന്‍ […]

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭം ആഗോള ശ്രദ്ധ നേടിയ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ പിന്തുണയുള്ളതോ ഖലിസ്ഥാന്‍ അനുഭാവം പുലര്‍ത്തുന്നതോ ആയ 1178 അക്കൗണ്ടുകള്‍ പൂട്ടാന്‍ കേന്ദ്രം ട്വിറ്ററിന് നിര്‍ദേശം നല്‍കി. നേരത്തെ പ്രമുഖരുടേതടക്കം 257 അക്കൗണ്ടുകള്‍ കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്ന് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.

'ഈ അക്കൗണ്ടുകള്‍ ഖാലിസ്ഥാനി അനുഭാവികളോ പാകിസ്ഥാന്‍ പിന്തുണയുള്ളതോ വിദേശത്തുനിന്ന് പ്രവര്‍ത്തിക്കുന്നതോ ആണ്. ഇവ കര്‍ഷകരുടെ തെറ്റായ വിവരങ്ങള്‍, പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ തുടങ്ങിയവ പങ്കുവെക്കാന്‍ ഉപയോഗിക്കുന്നു' എന്നാണ് സര്‍ക്കാര്‍ വാദം. രാജ്യത്തെ ക്രമസമാധാനത്തിന് ഈ അക്കൗണ്ടുകള്‍ ഭീഷണിയാകുമെന്നും കേന്ദ്രം പറയുന്നു. ഐ.ടി നിയമത്തിലെ വകുപ്പ് 69 എ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശവും ട്വിറ്ററിന് നല്‍കി. എന്നാല്‍ കേന്ദ്രത്തിന്റെ ആവശ്യത്തോട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കര്‍ഷക സമരത്തെ അനുകൂലിച്ച് പോപ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് എന്നിവര്‍ ട്വീറ്റ് ചെയ്തതോടെയാണ് ആഗോളതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഇതിനെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ സിനിമാ-ക്രിക്കറ്റ് സെലിബ്രിറ്റികളെ കൊണ്ട് ഹാഷ്ടാഗ് ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. സച്ചിനടക്കമുള്ള കേന്ദ്രത്തെ അനുകൂലിച്ചത് ഏറെ വിവാദമായിരുന്നു.

Related Articles
Next Story
Share it