മമതയും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന നന്ദിഗ്രാമില്‍ മഹാപഞ്ചായത്തിന് നേതൃത്വം നല്‍കി കര്‍ഷക നേതാവ് രാകേഷ് ടികായത്

കൊല്‍ക്കത്ത: ബംഗാള്‍ നിയ്മസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന നന്ദിഗ്രാമില്‍ മഹാപഞ്ചായത്തിന് നേതൃത്വം നല്‍കി കര്‍ഷക നേതാവ് രാകേഷ് ടികായത്. നിരവധി പേര്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്തു. ശനിയാഴ്ച നന്ദിഗ്രാമിലെത്തിയ അദ്ദേഹത്തെ കൊല്‍ക്കത്തയില്‍ വെച്ച് തൃണമൂല്‍ എംപി ദോള സെന്‍ സ്വീകരിച്ചു. നന്ദിഗ്രാമിലേക്ക് പോകുംമുമ്പ് അദ്ദേഹം തൃണമൂല്‍ നേതാക്കളെ കണ്ടിരുന്നു. ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് നന്ദിഗ്രാം. ഈയടുത്ത് തൃണമൂല്‍ വിട്ട മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയെയാണ് […]

കൊല്‍ക്കത്ത: ബംഗാള്‍ നിയ്മസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന നന്ദിഗ്രാമില്‍ മഹാപഞ്ചായത്തിന് നേതൃത്വം നല്‍കി കര്‍ഷക നേതാവ് രാകേഷ് ടികായത്. നിരവധി പേര്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്തു. ശനിയാഴ്ച നന്ദിഗ്രാമിലെത്തിയ അദ്ദേഹത്തെ കൊല്‍ക്കത്തയില്‍ വെച്ച് തൃണമൂല്‍ എംപി ദോള സെന്‍ സ്വീകരിച്ചു. നന്ദിഗ്രാമിലേക്ക് പോകുംമുമ്പ് അദ്ദേഹം തൃണമൂല്‍ നേതാക്കളെ കണ്ടിരുന്നു.

ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് നന്ദിഗ്രാം. ഈയടുത്ത് തൃണമൂല്‍ വിട്ട മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയെയാണ് ബിജെപി മമതാ ബാനര്‍ജിക്കെതിരെ മത്സരിക്കുന്നത്. ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത നന്ദിഗ്രാമിലെത്തിയത്. ഇവിടെ മാത്രമാണ് മമത മത്സരിക്കുന്നത്.

നേരത്തെ നന്ദിഗ്രാമില്‍ പ്രചാരണത്തിനിടെ മമതക്ക് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അജ്ഞാതര്‍ തന്നെ പിടിച്ചുതള്ളി വാഹനത്തിന്റെ ഡോര്‍ അടച്ചുവെന്നാണ് മമതയുടെ ആരോപണം. വീല്‍ ചെയറില്‍ പ്രചരണത്തിനെത്തുമെന്നാണ് മമത അറിയിച്ചിരിക്കുന്നത്.

Related Articles
Next Story
Share it