സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കര്‍ഷകന്‍ മരിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കര്‍ഷകന്‍ മരിച്ചു. ബെല്‍ത്തങ്ങാടി കാശിപട്ല നാരാവിയിലെ നിത്യാനന്ദ പൂജാരി(48)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.നിത്യാനന്ദ പൂജാരി സ്‌കൂട്ടര്‍ ഓടിച്ച് പേരടിയിലേക്ക് പോവുകയായിരുന്നു. കോര്‍ക്കാടി ശിര്‍ത്താടി റോഡില്‍ പെരണ്ടടുക്കയില്‍ പൂജാരി സഞ്ചരിച്ച സ്‌കൂട്ടറും എതിര്‍ദിശയില്‍ വന്ന ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ നിത്യാനന്ദ പൂജാരി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുവേണൂര്‍ പൊലീസ് നിത്യാനന്ദ പൂജാരിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബെല്‍ത്തങ്ങാടി ആസ്പത്രിയിലേക്ക് മാറ്റി.

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കര്‍ഷകന്‍ മരിച്ചു. ബെല്‍ത്തങ്ങാടി കാശിപട്ല നാരാവിയിലെ നിത്യാനന്ദ പൂജാരി(48)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
നിത്യാനന്ദ പൂജാരി സ്‌കൂട്ടര്‍ ഓടിച്ച് പേരടിയിലേക്ക് പോവുകയായിരുന്നു. കോര്‍ക്കാടി ശിര്‍ത്താടി റോഡില്‍ പെരണ്ടടുക്കയില്‍ പൂജാരി സഞ്ചരിച്ച സ്‌കൂട്ടറും എതിര്‍ദിശയില്‍ വന്ന ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ നിത്യാനന്ദ പൂജാരി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു
വേണൂര്‍ പൊലീസ് നിത്യാനന്ദ പൂജാരിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബെല്‍ത്തങ്ങാടി ആസ്പത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it