കാട്ടുപന്നി റോഡിന് കുറുകെ ചാടിയത് മൂലം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കര്‍ഷകന്‍ മരിച്ചു

മുള്ളേരിയ: കാട്ടുപന്നി റോഡിന് കുറുകെ ചാടിയത് മൂലം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര നിലയില്‍ മംഗളുരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കര്‍ഷകന്‍ മരിച്ചു. മുള്ളേരിയ കര്‍മ്മന്തോടി കാവുങ്കാലിലെ കുഞ്ഞമ്പു നായര്‍(60)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ കര്‍മ്മന്താടി ബാളക്കണ്ടം പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മുള്ളേരിയയിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെ ചെര്‍ക്കള-മുള്ളേരിയ റോഡിലെ ബാളക്കണ്ടത്തെത്തിയപ്പോള്‍ കാട്ടുപന്നി റോഡിന് കുറുകെ ചടുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡിലേക്ക് മറിയുകയും റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ […]

മുള്ളേരിയ: കാട്ടുപന്നി റോഡിന് കുറുകെ ചാടിയത് മൂലം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര നിലയില്‍ മംഗളുരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കര്‍ഷകന്‍ മരിച്ചു. മുള്ളേരിയ കര്‍മ്മന്തോടി കാവുങ്കാലിലെ കുഞ്ഞമ്പു നായര്‍(60)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ കര്‍മ്മന്താടി ബാളക്കണ്ടം പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മുള്ളേരിയയിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെ ചെര്‍ക്കള-മുള്ളേരിയ റോഡിലെ ബാളക്കണ്ടത്തെത്തിയപ്പോള്‍ കാട്ടുപന്നി റോഡിന് കുറുകെ ചടുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡിലേക്ക് മറിയുകയും റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ കുഞ്ഞമ്പുവിനെ മുള്ളേരിയയിലെ സ്വകാര്യ ആസ്പത്രിയിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകിട്ടോടെ കുഞ്ഞമ്പു നായര്‍ ആസ്പത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഭാര്യ: രമണി. മക്കള്‍: ശ്രീലേഖ, ചന്ദ്രലേഖ, വിഷ്ണു(കനഡ). മരുമക്കള്‍: അജിത് കുമാര്‍, അനീഷ് കുമാര്‍. അപകടം വരുത്തി വെച്ച പന്നി തത്സമയം ചത്തിരുന്നു. പരിസര പ്രദേശങ്ങളില്‍ വന്യ മൃഗങ്ങളുടെ ശല്യം വര്‍ധിച്ചതിനാല്‍ ഭീഷണിയിലാണ് ജനം.

Related Articles
Next Story
Share it