കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

ബദിയടുക്ക: കോവിഡ് ബാധിതനായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബെളിഞ്ചയിലെ കര്‍ഷകന്‍ മരിച്ചു. കുംബഡാജെ ബെളിഞ്ചം കാനക്കോട് മുക്രി കുടുംബാംഗം ഹസൈനാര്‍ ബാംഗ്ലികുന്ന്(59)യാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാല് ദിവസം മുമ്പ് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ആസ്പത്രിയിലായിരുന്നു മരണം. പരേതരായ മുക്രി ബാവുട്ടി ഹാജിയുടേയും ഖദീജയുടേയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ഇദ്രീസ്, ഖൈറുന്നിസ, റാഷിദ, ഹംസ, നുസൈഫ, മിസ്‌രിയ, ബാത്തുല, സൈദ്, […]

ബദിയടുക്ക: കോവിഡ് ബാധിതനായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബെളിഞ്ചയിലെ കര്‍ഷകന്‍ മരിച്ചു. കുംബഡാജെ ബെളിഞ്ചം കാനക്കോട് മുക്രി കുടുംബാംഗം ഹസൈനാര്‍ ബാംഗ്ലികുന്ന്(59)യാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാല് ദിവസം മുമ്പ് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ആസ്പത്രിയിലായിരുന്നു മരണം. പരേതരായ മുക്രി ബാവുട്ടി ഹാജിയുടേയും ഖദീജയുടേയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ഇദ്രീസ്, ഖൈറുന്നിസ, റാഷിദ, ഹംസ, നുസൈഫ, മിസ്‌രിയ, ബാത്തുല, സൈദ്, നൈമ. മരുമക്കള്‍: ഉമൈബ, അലിമൂസ, ജമാലുദ്ദീന്‍ ബന്തടുക്ക, അബ്ദുല്‍ റസാഖ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, ബീഫാത്തിമ, പരേതരായ മുക്രി മുഹമ്മദ് കുഞ്ഞി, നഫീസ ചിര്‍ത്തടി, ആയിശ ചെറുണി.

Related Articles
Next Story
Share it