സുള്ള്യ സുബ്രഹ്‌മണ്യയില്‍ ഫാം ഉടമയുടെ ഭാര്യയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കി കവര്‍ച്ചക്ക് ശ്രമം; രണ്ട് തൊഴിലാളികള്‍ അറസ്റ്റില്‍

സുള്ള്യ: സുള്ള്യ സുബ്രഹ്‌മണ്യ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഫാം ഉടമയുടെ ഭാര്യയുടെ കഴുത്തില്‍ കുത്തിയിറക്കി കവര്‍ച്ചക്ക് ശ്രമം. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഫാമിലെ രണ്ട് തൊഴിലാളികളെ അറസ്റ്റ് ചെയ്തു. സുള്ള്യ പാമ്പേത്തടി കരിക്കാലയിലെ ഫാം ഉടമ വിശ്വനാഥിന്റെ ഭാര്യ ഗായത്രിയെ (61) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ചിത്രദുര്‍ഗയിലെ വരദരാജ് (30), ധര്‍മ്മസ്ഥലയിലെ സൈജന്‍ പി പി (38) എന്നിവരെയാണ് സുബ്രഹ്‌മണ്യ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് മാസമായി വിശ്വനാഥിന്റെ ഫാമിലെ തൊഴിലാളികളായ ഇരുവരും വീടിന് […]

സുള്ള്യ: സുള്ള്യ സുബ്രഹ്‌മണ്യ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഫാം ഉടമയുടെ ഭാര്യയുടെ കഴുത്തില്‍ കുത്തിയിറക്കി കവര്‍ച്ചക്ക് ശ്രമം. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഫാമിലെ രണ്ട് തൊഴിലാളികളെ അറസ്റ്റ് ചെയ്തു. സുള്ള്യ പാമ്പേത്തടി കരിക്കാലയിലെ ഫാം ഉടമ വിശ്വനാഥിന്റെ ഭാര്യ ഗായത്രിയെ (61) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ചിത്രദുര്‍ഗയിലെ വരദരാജ് (30), ധര്‍മ്മസ്ഥലയിലെ സൈജന്‍ പി പി (38) എന്നിവരെയാണ് സുബ്രഹ്‌മണ്യ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് മാസമായി വിശ്വനാഥിന്റെ ഫാമിലെ തൊഴിലാളികളായ ഇരുവരും വീടിന് സമീപത്തെ ഷെഡിലാണ് താമസിച്ചിരുന്നത്. പ്രതികള്‍ വിശ്വനാഥനോട് 200 രൂപ വാങ്ങി തങ്ങള്‍ പഞ്ച മാര്‍ക്കറ്റിലേക്ക് പോകുകയാണെന്ന് അറിയിച്ചിരുന്നു. വൈകുന്നേരം തിരിച്ചെത്തിയ ഇവര്‍ രാത്രി ഒമ്പതരയോടെ വീടിന്റെ മുകള്‍നിലയിലേക്ക് കയറുകയും ഗായത്രിയുടെ കഴുത്തില്‍ പിടിച്ച് സ്വര്‍ണവും പണവും ആവശ്യപ്പെടുകയും ചെയ്തു. എതിര്‍ത്തപ്പോള്‍ വരദരാജ് ഗായത്രിയുടെ കഴുത്തില്‍ രണ്ടുതവണ കുത്തി. ഗായത്രിയുടെ നിലവിളി കേട്ട് അയല്‍വാസികളായ സുരേഷും പ്രേമയും ഓടിയെത്തിയതോടെ കവര്‍ച്ചക്ക് മുതിരാതെ രണ്ടുപേരും രക്ഷപ്പെട്ടു. ഗായത്രിയെ ഉടന്‍ കടബ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗായത്രിയും ഭര്‍ത്താവ് വിശ്വനാഥിന് നടക്കാന്‍ കഴിയില്ല. ഇതറിഞ്ഞ പ്രതികള്‍ ഗായത്രിയെ കൊലപ്പെടുത്തി വീട്ടിലെ സ്വര്‍ണവും പണവും കൊള്ളയടിക്കാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it