ഡെങ്കിപ്പനി ബാധിച്ച് കര്‍ഷകതൊഴിലാളി മരിച്ചു

മുള്ളേരിയ: ഡെങ്കിപ്പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ഷകതൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ പരപ്പ പനക്കല്‍ വീട്ടില്‍ പരേതനായ കുഞ്ഞിരാമന്‍-മാണിയമ്മ ദമ്പതികളുടെ മകന്‍ പി.വി നാരായണന്‍(61) ആണ് മരിച്ചത്. നാരായണനെ ഏപ്രില്‍ രണ്ടിന് ഡെങ്കിപ്പനിയെ തുടര്‍ന്ന് ബേഡകം പി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. ഭാര്യ: കെ.വി രാധ. മക്കള്‍: പി.വി അനില്‍കുമാര്‍ (കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ഫാര്‍മസിസ്റ്റ്), ശ്രുതി. മരുമക്കള്‍: ദീപിക, […]

മുള്ളേരിയ: ഡെങ്കിപ്പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ഷകതൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ പരപ്പ പനക്കല്‍ വീട്ടില്‍ പരേതനായ കുഞ്ഞിരാമന്‍-മാണിയമ്മ ദമ്പതികളുടെ മകന്‍ പി.വി നാരായണന്‍(61) ആണ് മരിച്ചത്. നാരായണനെ ഏപ്രില്‍ രണ്ടിന് ഡെങ്കിപ്പനിയെ തുടര്‍ന്ന് ബേഡകം പി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. ഭാര്യ: കെ.വി രാധ. മക്കള്‍: പി.വി അനില്‍കുമാര്‍ (കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ഫാര്‍മസിസ്റ്റ്), ശ്രുതി. മരുമക്കള്‍: ദീപിക, രാധാകൃഷ്ണന്‍. സഹോദരി:പരേതയായ തമ്പായി.

Related Articles
Next Story
Share it