പിന്‍വലിക്കല്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങിയാലോ? നവംബര്‍ 26ന് തീരുമാനിച്ച പാര്‍ലമെന്റ് ട്രാക്ടര്‍ റാലി നടക്കും; സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാതെ കര്‍ഷക സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡെല്‍ഹി: മൂന്ന് കാര്‍ഷിക ബില്ലുകളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും സമരം അവസാനിപ്പിക്കാറായിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നവംബര്‍ 26ന് പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ പറഞ്ഞു. പിന്‍വലിക്കല്‍ പ്രഖ്യാപനം പ്രഖ്യാപനത്തില്‍ തന്നെ ഒതുങ്ങാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം തുടരാന്‍ തീരുമാനമായത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരം തുടരുന്നതുമായി ബന്ധപ്പെട്ട […]

ന്യൂഡെല്‍ഹി: മൂന്ന് കാര്‍ഷിക ബില്ലുകളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും സമരം അവസാനിപ്പിക്കാറായിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നവംബര്‍ 26ന് പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ പറഞ്ഞു. പിന്‍വലിക്കല്‍ പ്രഖ്യാപനം പ്രഖ്യാപനത്തില്‍ തന്നെ ഒതുങ്ങാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം തുടരാന്‍ തീരുമാനമായത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരം തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷകര്‍ യോഗം ചേര്‍ന്നത്. കാബിനറ്റില്‍ പോലും കൂടിയാലോചനകള്‍ നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നും നിയമം റദ്ദാക്കുന്നതിനുളള സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്കുമേല്‍ ചുമത്തിയിട്ടുളള കേസുകള്‍ പിന്‍വലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം എന്നതുള്‍പ്പെടെയുളള ആവശ്യങ്ങള്‍ സര്‍ക്കാരിനോട് ഉന്നയിക്കും. സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയാല്‍ മാത്രമെ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയൊള്ളൂവെന്നും യോഗം അഭിപ്രായപ്പെട്ടു.

Related Articles
Next Story
Share it