ഫര്‍ഹാസിന്റെ മരണം: പൊലീസുകാരെ സസ്‌പെന്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണം-എ.കെ.എം അഷ്‌റഫ് എംഎല്‍എ
കുമ്പള: അംഗഡിമുഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഫര്‍ഹാസിന്റെ മരണം പൊലീസ് മനഃപൂര്‍വ്വം വാശിയുടെ പുറത്ത് നടത്തിയ കൊലപാതകമാണെന്നും അപകടത്തിന് കാരണക്കാരായ പൊലീസുകാരെ സസ്‌പെന്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ യാതൊരു വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പൊലീസ് സ്റ്റേഷന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍ത്തിയിട്ട വണ്ടിയുടെ അടുത്തേക്ക് വന്ന പൊലീസ് വന്ന് വണ്ടിയില്‍ അംഗഡിമുഗര്‍ സ്‌കൂളിലെ […]

കുമ്പള: അംഗഡിമുഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഫര്‍ഹാസിന്റെ മരണം പൊലീസ് മനഃപൂര്‍വ്വം വാശിയുടെ പുറത്ത് നടത്തിയ കൊലപാതകമാണെന്നും അപകടത്തിന് കാരണക്കാരായ പൊലീസുകാരെ സസ്‌പെന്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ യാതൊരു വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പൊലീസ് സ്റ്റേഷന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍ത്തിയിട്ട വണ്ടിയുടെ അടുത്തേക്ക് വന്ന പൊലീസ് വന്ന് വണ്ടിയില്‍ അംഗഡിമുഗര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണെന്ന് മനസ്സിലാക്കിയപ്പോള്‍ ലൈസന്‍സ് ഉണ്ടാവില്ലെന്ന് കരുതി ആഞ്ഞു ചവിട്ടിയ പൊലീസുകാര്‍ ഡോര്‍ വലിക്കാന്‍ മുതിര്‍ന്നപ്പോള്‍ വിദ്യാര്‍ഥികള്‍ വെപ്രാളപ്പെട്ട് വണ്ടി എടുക്കാന്‍ നോക്കിയതോടെ പോലീസിന്റെ വാഹനത്തിന് കാര്‍ ഉരസിയതോടെ മര്‍ദ്ധനം പേടിച്ച വിദ്യാര്‍ത്ഥികള്‍ കാറെടുത്ത് ഓടുകയായിരുന്നു,പിന്നാലെ കുതിച്ചോടിയ പോലീസ് 5കിലോമീറ്ററോളം പിന്തുടരുമ്പോള്‍ സാമാന്യ ബോധമുള്ള പോലീസ് വിദ്യാര്‍ത്ഥികളാണ്, ആ പ്രദേശത്തെ കൊടുംവളവുകള്‍ ഉള്ള റോഡിനെ ഓര്‍ത്തെങ്കിലും പിന്‍വലിയമായിരുന്നു. പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറ്റി എന്നാണ് പറയുന്നത്. ഇത് നടപടിയല്ല അംഗീകാരമാണ്. ക്രൈംബ്രാഞ്ച് അന്വേഷിച്ച് നീതികരമായ നടപടിയുണ്ടാവുമെന്നും യാതൊരു പ്രതീക്ഷയുമില്ലെന്നും ഇനിയൊരു ഒരു മരണം ഇത് പോലെ ഇനി ഉണ്ടാവാതിരിക്കാന്‍ പോലീസിനെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണം. ഫര്‍ഹാസിനായി ലക്ഷങ്ങളാണ് ആസ്പത്രിയില്‍ ചെലവായത്. ഒരു സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കിയ കൊലപാതകത്തിന് നഷ്ടപരിഹാരമായി കുടുംബത്തിന് 25ലക്ഷം രൂപ സമാശ്വാസം നല്‍കണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എകെ ആരിഫ് സ്വാഗതം പറഞ്ഞു. എംബി യൂസഫ്, ടിഎ മൂസ, എം അബ്ബാസ്, സൈഫുള്ള തങ്ങള്‍, അസീസ് കളത്തൂര്‍, ഇര്‍ഷാദ് മൊഗ്രാല്‍, അബ്ദുല്‍ റഹ്‌മാന്‍ ബന്തിയോട്, പിഎച്ച് ഹമീദ്, ഹാദി തങ്ങള്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.