നിഷ്‌കളങ്കനായ പ്രിയ ഉസ്മാന്‍ മാഷിന് വിട
ടി.എ ഉസ്മാന്‍ മാഷെ അവസാനമായി കണ്ടതും ഏറെ നേരം മിണ്ടിയതും ദിവസങ്ങള്‍ മാത്രം മുമ്പാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ക്കാന്‍ ഉസ്മാന്‍ മാഷിനുണ്ടായിരുന്ന ഉത്സാഹം അന്നും കണ്ടിരുന്നു. മുജീബ് അഹ്‌മദും കുടുംബവും കാശ്മീര്‍ സന്ദര്‍ശിച്ച വിഷയം എടുത്തിട്ട് ഉസ്മാന്‍ മാഷ് തന്നെയാണ് അന്ന് കുറേ കഥകള്‍ പറയാന്‍ തുടങ്ങിയത്. കുടുംബത്തോടൊപ്പം അടുത്തിടെ ഡല്‍ഹിയടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്രയെ കുറിച്ച് മാഷ് ദീര്‍ഘനേരം സംസാരിച്ചു. ഡല്‍ഹിയുടെ ചരിത്ര പ്രധാന കേന്ദ്രങ്ങളും കാലാവസ്ഥയും ഇന്ത്യാഗേറ്റും ചെങ്കോട്ടയും […]
ടി.എ ഉസ്മാന്‍ മാഷെ അവസാനമായി കണ്ടതും ഏറെ നേരം മിണ്ടിയതും ദിവസങ്ങള്‍ മാത്രം മുമ്പാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ക്കാന്‍ ഉസ്മാന്‍ മാഷിനുണ്ടായിരുന്ന ഉത്സാഹം അന്നും കണ്ടിരുന്നു. മുജീബ് അഹ്‌മദും കുടുംബവും കാശ്മീര്‍ സന്ദര്‍ശിച്ച വിഷയം എടുത്തിട്ട് ഉസ്മാന്‍ മാഷ് തന്നെയാണ് അന്ന് കുറേ കഥകള്‍ പറയാന്‍ തുടങ്ങിയത്. കുടുംബത്തോടൊപ്പം അടുത്തിടെ ഡല്‍ഹിയടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്രയെ കുറിച്ച് മാഷ് ദീര്‍ഘനേരം സംസാരിച്ചു. ഡല്‍ഹിയുടെ ചരിത്ര പ്രധാന കേന്ദ്രങ്ങളും കാലാവസ്ഥയും ഇന്ത്യാഗേറ്റും ചെങ്കോട്ടയും […]
ടി.എ ഉസ്മാന്‍ മാഷെ അവസാനമായി കണ്ടതും ഏറെ നേരം മിണ്ടിയതും ദിവസങ്ങള്‍ മാത്രം മുമ്പാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ക്കാന്‍ ഉസ്മാന്‍ മാഷിനുണ്ടായിരുന്ന ഉത്സാഹം അന്നും കണ്ടിരുന്നു.
മുജീബ് അഹ്‌മദും കുടുംബവും കാശ്മീര്‍ സന്ദര്‍ശിച്ച വിഷയം എടുത്തിട്ട് ഉസ്മാന്‍ മാഷ് തന്നെയാണ് അന്ന് കുറേ കഥകള്‍ പറയാന്‍ തുടങ്ങിയത്. കുടുംബത്തോടൊപ്പം അടുത്തിടെ ഡല്‍ഹിയടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്രയെ കുറിച്ച് മാഷ് ദീര്‍ഘനേരം സംസാരിച്ചു. ഡല്‍ഹിയുടെ ചരിത്ര പ്രധാന കേന്ദ്രങ്ങളും കാലാവസ്ഥയും ഇന്ത്യാഗേറ്റും ചെങ്കോട്ടയും തുടങ്ങി ഒറ്റശ്വാസത്തില്‍ മാഷ് എന്റെ മുമ്പില്‍ വിളമ്പിയത് ഇന്ദ്രപ്രസ്ഥത്തിന്റെ അളവറ്റ അതൃപങ്ങളാണ്. പത്തറുപത് തവണയെങ്കിലും ഡല്‍ഹിയില്‍ പോയിട്ടുള്ള എനിക്ക് ഇന്ദ്രപ്രസ്ഥമാകെ ഹൃദിസ്ഥമാണെങ്കിലും ഉസ്മാന്‍ മാഷ് ഞാന്‍ കാണാത്ത ഡല്‍ഹിയുടെ കുറേ മുഖങ്ങളും എന്റെ മുന്നില്‍ നിവര്‍ത്തിയിട്ടു. കാശ്മീരിലേക്ക് പോകണമെന്നും അവസരം വന്നാല്‍ നമുക്ക് ഒരുമിച്ച് പോകാമെന്നും പറഞ്ഞാണ് മാഷ് സംഭാഷണം അവസാനിപ്പിച്ചത്.
പക്ഷെ, മാഷോടൊപ്പം ഒരു യാത്ര, ഒരു കൂടിച്ചേരല്‍ പോലും ഇനി അസാധ്യമാണ്.
പള്ളിയില്‍ നിന്ന് ഇശാ നിസ്‌കാരം കഴിഞ്ഞ് സുഹൃത്തിന്റെ ഇരുചക്രവാഹനത്തില്‍ ചെട്ടുംകുഴി പള്ളിക്കടുത്തുള്ള വീടിന് മുന്നില്‍ വന്നിറങ്ങിയ ഉസ്മാന്‍ മാഷെ മരണത്തിലേക്ക് ഇടിച്ചുതെറിപ്പിച്ചുകളഞ്ഞു അതുവഴി വന്ന മറ്റൊരു ഇരുചക്രവാഹനം.
തളങ്കര കടവത്ത് സ്വദേശിയും മുന്‍ എം.എല്‍.എ ടി.എ ഇബ്രാഹിം സാഹിബിന്റെ സഹോദര പുത്രനുമായ ടി.എ ഉസ്മാന്‍ മാഷ് എന്റെ നാടായ ജദീദ് റോഡിന്റെ മരുമകനായി എത്തിയപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. മദ്രസയില്‍ ഞങ്ങളുടെ ഒന്നിച്ച് പഠിച്ച, സമപ്രായക്കാരിയായ സുമയ്യയുടെ (ബായിക്കര അബ്ദുല്‍ഖാദര്‍ ഹാജിയുടെ മകള്‍) മണവാളനായി വന്ന ഉസ്മാന്‍ മാഷ് പിന്നീട് ഞങ്ങള്‍ ജദീദ് റോഡുകാര്‍ക്കെല്ലാം പ്രിയങ്കരനായി തീരുകയായിരുന്നു. ഹൈദരാബാദില്‍ ഹോട്ടല്‍ വ്യാപാരം നടത്തിയിരുന്ന ബായിക്കര അബ്ദുല്‍ഖാദര്‍ ഹാജിയുടേത് ഒരു കുലീന കുടംബമാണ്. നിഷ്‌കളങ്കത എന്ന വാക്കിനോട് സമം ചേര്‍ത്ത് വെക്കാന്‍ ഉസ്മാന്‍ മാഷെ പോലെ അപൂര്‍വ്വം ചിലരെ മാത്രമേ ഇക്കാലത്ത് കാണുമായിരുന്നുള്ളു. ചുറ്റും പുത്തന്‍ സംസ്‌കാരത്തിന്റെ തിരയടിക്കുമ്പോഴും പഴമയെ, സംസ്‌കാരത്തെ, പാരമ്പര്യ ബോധത്തെ കൈവിടാതെ, സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച ഒരു പാവം അധ്യാപകന്‍. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍ അനവധിയുണ്ടാകും മാഷിന്റെ പക്കല്‍. നല്ല ചരിത്രബോധവുമുണ്ടായിരുന്നു. അവയെല്ലാം ആവേശത്തോടെ മാഷ് എല്ലാവര്‍ക്ക് മുമ്പിലും വിളമ്പുമായിരുന്നു. അത്രമാത്രം സംസാര പ്രിയനായിരുന്നു അദ്ദേഹം.
പരസ്പരം കണ്ടാല്‍ മിണ്ടാന്‍ പോലും മടിക്കുന്നവര്‍ക്കിടയില്‍ നിരന്തരം മിണ്ടിയും പറഞ്ഞും സജീവമായിരുന്ന ഉസ്മാന്‍ മാഷ് പുത്തന്‍ പരിഷ്‌കാരങ്ങളുടെ തള്ളിച്ചകള്‍ക്കൊന്നും നിന്നുകൊടുത്തില്ല. മാഷിന്റെ ഹൃദയം നിറയെ നന്മയും കലര്‍പ്പില്ലാത്ത സ്‌നേഹവും മാത്രമായിരുന്നു. തീര്‍ത്തും വ്യത്യസ്ഥനായ ഒരാള്‍. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ '75 മേറ്റ്‌സ് കൂട്ടായ്മയിലെ സജീവ അംഗമായിരുന്ന ഉസ്മാന്‍ മാഷെ കൂട്ടായ്മയുടെ പല പരിപാടികളിലും കാണാറുണ്ടായിരുന്നു. 75 മേറ്റ്‌സ് കൂട്ടായ്മയുടെ പരിപാടികളിലെല്ലാം ഒരതിഥിയായി എന്നെയും ക്ഷണിക്കാറുണ്ടായിരുന്നു. അവരുടെ സേവന പ്രവര്‍ത്തനങ്ങളില്‍, സല്‍ക്കാരങ്ങളില്‍ ഒക്കെ പങ്കാളിയാവാനുള്ള അവസരം അങ്ങനെ പലപ്പോഴും എനിക്കുണ്ടായി. അവിടെയെല്ലാം തീരാത്ത കഥകളുടെ കെട്ടഴിക്കാന്‍ ഉസ്മാന്‍ മാഷ് ആവേശത്തോടെ എത്തും. 75 മേറ്റ്‌സിനെ സംബന്ധിച്ചിടത്തോളം മാഷിന്റെ വേര്‍പാട് തീരാത്ത വേദനയാണ്. ഈ വേര്‍പാട് താങ്ങാനുള്ള ശേഷി കുടുംബത്തിന് നല്‍കണമെന്ന് മാത്രമാണ് പ്രാര്‍ത്ഥന. തുടര്‍ച്ചയായ ദുരന്തങ്ങളില്‍ ഹൃദയം നുറുങ്ങിപ്പോയ സഹോദരന്‍, പഴയകാല ഫുട്‌ബോള്‍ താരം ടി.എ മുഹമ്മദ് കുഞ്ഞി അടക്കമുള്ളവര്‍ക്ക് മാഷിന്റെ വേര്‍പാട് വലിയൊരു പ്രഹരം തന്നെയാണ്. അല്ലാഹു എല്ലാവര്‍ക്കും ക്ഷമ നല്‍കട്ടെയെന്നാണ് പ്രാര്‍ത്ഥന.