വിട പറഞ്ഞത് സമുന്നതനായ സോഷ്യലിസ്റ്റ് നേതാവ്

കഴിഞ്ഞ ദിവസം അന്തരിച്ച എ.വി രാമകൃഷ്ണന്‍ സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. ജനസംഘത്തിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ, ബംഗ്ലാദേശിനെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തിയപ്പോള്‍ അറസ്റ്റു ചെയ്ത് തീഹാര്‍ ജയിലിലടച്ചു. പി.പരമേശ്വരനുള്‍പ്പടെയുള്ള നേതാക്കള്‍ക്കൊക്കൊപ്പമായിരുന്നു ജയില്‍വാസം. 1969ല്‍ മലപ്പുറം ജില്ലാ രൂപവത്കരണത്തിനെതിരെ നടത്തിയ സമരത്തിനിടെ പൊലീസിന്റെ മര്‍ദനമേറ്റു. അറസ്റ്റു ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 1977ല്‍ ജനസംഘം ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ ഈ പാര്‍ട്ടിയുടെ ഹൊസ്ദുര്‍ഗ് മണ്ഡലം സെക്രട്ടറിയായി. ജനതാപാര്‍ട്ടിയില്‍ നിന്നു പഴയ ജനസംഘക്കാര്‍ ബി.ജി.പിയിലേക്കു മടങ്ങിയപ്പോള്‍ […]

കഴിഞ്ഞ ദിവസം അന്തരിച്ച എ.വി രാമകൃഷ്ണന്‍ സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. ജനസംഘത്തിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ, ബംഗ്ലാദേശിനെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തിയപ്പോള്‍ അറസ്റ്റു ചെയ്ത് തീഹാര്‍ ജയിലിലടച്ചു. പി.പരമേശ്വരനുള്‍പ്പടെയുള്ള നേതാക്കള്‍ക്കൊക്കൊപ്പമായിരുന്നു ജയില്‍വാസം.
1969ല്‍ മലപ്പുറം ജില്ലാ രൂപവത്കരണത്തിനെതിരെ നടത്തിയ സമരത്തിനിടെ പൊലീസിന്റെ മര്‍ദനമേറ്റു. അറസ്റ്റു ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 1977ല്‍ ജനസംഘം ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ ഈ പാര്‍ട്ടിയുടെ ഹൊസ്ദുര്‍ഗ് മണ്ഡലം സെക്രട്ടറിയായി. ജനതാപാര്‍ട്ടിയില്‍ നിന്നു പഴയ ജനസംഘക്കാര്‍ ബി.ജി.പിയിലേക്കു മടങ്ങിയപ്പോള്‍ രാമകൃഷ്ണന്‍ ജനതാപാര്‍ട്ടിയില്‍ ഉറച്ചു നിന്നു. കാസര്‍കോട് ജില്ലയുടെ വികസനത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. മികച്ച സഹകാരിയായിരുന്നു. കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടറായും കയര്‍ ഫെഡ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.ചന്ദ്രശേഖരന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍, ടി.കെ.കെ.ഫൗണ്ടേഷന്‍ സ്ഥാപക നേതാവും ട്രഷററും കെ.മാധവന്‍ ഫൗണ്ടേഷന്‍ ട്രഷററുമാണ്.
കേളോത്ത് സെന്‍ട്രല്‍ യു.പി.സ്‌കൂളില്‍ ആറാം ക്ലാസുവരെ പഠിച്ചു. ദാരിദ്ര്യത്താല്‍ തുടര്‍ പഠനം നടന്നില്ല. അമ്മാവന്‍ എ.വി.കൃഷ്ണപ്പൊതുവാള്‍ ചുള്ളിക്കരയില്‍ ഹോട്ടല്‍ നടത്തുന്നുണ്ടായിരുന്നു. പഠനം നിര്‍ത്തിയപ്പോള്‍ തന്നെ അമ്മാവന്റെ അടുത്തേക്കു വന്നു. ഇതോടെ 12-ാം വയസു മുതല്‍ കാസര്‍കോട് ജില്ലക്കാരനായി. ഹോട്ടലില്‍ ജോലിക്കാരനായി നിന്നു. പിന്നീട് ഇലക്ട്രീഷ്യന്റെ ജോലി. അമ്മാവന്‍ സോഷ്യലിസ്റ്റു പ്രവര്‍ത്തകനായിരുന്നു. ജനസംഘം നേതാവ് ഉമാനാഥ് റാവു ഉള്‍പ്പടെയുള്ളവരുമായുള്ള അടുപ്പം രാമകൃഷ്ണനെ കൊണ്ടെത്തിച്ചത് ജനസംഘത്തിലേക്ക്. വര്‍ഷങ്ങളോളം ജനസംഘത്തില്‍ പ്രവര്‍ത്തിക്കുകയും സംഘത്തിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്തെത്തുകയും ചെയ്തു.
സോഷ്യലിസ്റ്റ് നേതാവ് കെ.ചന്ദ്രശേഖരനുമായി വലിയ വ്യക്തിബന്ധമായിരുന്നു രാമകൃഷ്ണന്. അടിയന്തിരാവസ്ഥയ്ക്കു ശേഷം സോഷ്യലിസ്റ്റു പാര്‍ട്ടിയും ജനസംഘവും സംഘടനാകോണ്‍ഗ്രസുമെല്ലാം ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ വടക്കേ മലബാറിലെ സമരപോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്നു. ഈ കൂട്ടായ്മ വേര്‍പിരിഞ്ഞപ്പോള്‍ ജനസംഘത്തില്‍ നിന്നു വന്ന രാമകൃഷ്ണന്‍ തിരികെ പോയില്ല. ജനതാപാര്‍ട്ടിയില്‍ ഉറച്ചു നിന്നു. കെ.ചന്ദ്രശേഖരനുമായുള്ള വ്യക്തബന്ധവും സോഷ്യലിസ്റ്റ് ആശയം മനസു നിറയെ ഉള്ളതുകൊണ്ടുമാണ് ജനസംഘത്തിലേക്ക് തിരിച്ചു പോകാതിരുന്നതെന്ന് രാമകൃഷ്ണന്‍ എല്ലായിപ്പോഴും പറയും. എം.പി.വീരേന്ദ്രകുമാറുമായുള്ള അടുത്ത ബന്ധം പിന്നീടുള്ള ജീവിതം സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ വേരുറയ്ക്കുന്നതിലേക്കുമെത്തിച്ചു. അരങ്ങില്‍ ശ്രീധരന്‍, പി.വിശ്വംഭരന്‍, പി.ആര്‍. കുറുപ്പ് തുടങ്ങിയ നേതാക്കളുമായും അടുത്തബന്ധം കാത്തു സൂക്ഷിച്ചു. സോഷ്യലിസ്റ്റ് ജനതയുടെ സീനിയര്‍ വൈസ് പ്രസിഡണ്ടായിരുന്ന അന്തരിച്ച പി.കോരന്‍മാസ്റ്റര്‍ക്കൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കാസര്‍കോട് ജില്ലയിലെ പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ഏത് അഭിപ്രായ വ്യത്യാസവും രാമകൃഷ്ണനു മുന്നില്‍ അലിഞ്ഞില്ലാതാകും.

Related Articles
Next Story
Share it