വിട പറഞ്ഞത് നഗരത്തിലെ ആദ്യകാല പ്ലൈവുഡ് വ്യാപാരി
1980കളുടെ മധ്യം, പ്ലൈവുഡ് നമ്മുടെ നാട്ടില്‍ അന്ന് അത്രപ്രചാരത്തിലില്ല. ചില്ലുകൊണ്ട് അലങ്കരിക്കുന്ന കെട്ടിടങ്ങളും വളരെ കുറവ്. ആ കാലത്താണ് കാസര്‍കോട്ട് ആദ്യകാല പ്ലൈവുഡ് വ്യാപാരിയായി തളങ്കര പടിഞ്ഞാര്‍ കുന്നില്‍ സ്വദേശി മുഹമ്മദ് കുഞ്ഞി എത്തുന്നത്. ഒന്നോ രണ്ടോ പ്ലൈവുഡ് കടകള്‍ മാത്രമേ അന്ന് നഗരത്തിലുണ്ടായിരുന്നുള്ളു. അവയിലൊന്ന് എം.എ ബസാറില്‍ പ്രവര്‍ത്തിച്ചിരുന്ന അമാനുല്ല എന്ന കടയാണ്. പിന്നീട് കെ.പി.ആര്‍ റാവു റോഡില്‍ ബ്യൂട്ടിസെന്റര്‍ എന്ന പേരില്‍ മറ്റൊരു പ്ലൈവുഡ് വില്‍പന കടയും തുറന്നു. ഇന്ന് വീട് ഫര്‍ണിഷ് ചെയ്യാന്‍ […]

1980കളുടെ മധ്യം, പ്ലൈവുഡ് നമ്മുടെ നാട്ടില്‍ അന്ന് അത്രപ്രചാരത്തിലില്ല. ചില്ലുകൊണ്ട് അലങ്കരിക്കുന്ന കെട്ടിടങ്ങളും വളരെ കുറവ്. ആ കാലത്താണ് കാസര്‍കോട്ട് ആദ്യകാല പ്ലൈവുഡ് വ്യാപാരിയായി തളങ്കര പടിഞ്ഞാര്‍ കുന്നില്‍ സ്വദേശി മുഹമ്മദ് കുഞ്ഞി എത്തുന്നത്. ഒന്നോ രണ്ടോ പ്ലൈവുഡ് കടകള്‍ മാത്രമേ അന്ന് നഗരത്തിലുണ്ടായിരുന്നുള്ളു. അവയിലൊന്ന് എം.എ ബസാറില്‍ പ്രവര്‍ത്തിച്ചിരുന്ന അമാനുല്ല എന്ന കടയാണ്. പിന്നീട് കെ.പി.ആര്‍ റാവു റോഡില്‍ ബ്യൂട്ടിസെന്റര്‍ എന്ന പേരില്‍ മറ്റൊരു പ്ലൈവുഡ് വില്‍പന കടയും തുറന്നു. ഇന്ന് വീട് ഫര്‍ണിഷ് ചെയ്യാന്‍ പ്ലൈവുഡ് അനിവാര്യമായ ഒരു ഘടകമായി തീര്‍ന്നിരിക്കുന്നു.
മുഹമ്മദ് കുഞ്ഞി ദീര്‍ഘകാലം ഷാര്‍ജയില്‍ കാസര്‍കോട് സൂപ്പര്‍മാര്‍ക്കറ്റ് എന്ന പേരില്‍ കട നടത്തിയിരുന്നു. നാട്ടില്‍ തിരിച്ചെത്തി പ്ലൈവുഡ്-ഗ്ലാസ് കട തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ ചിലരെങ്കിലും പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതിരുന്നില്ല. പ്ലൈവുഡ് കട തുടങ്ങാന്‍ ഇത് സിംഗപ്പൂരൊന്നുമല്ല എന്ന് പറഞ്ഞ് പരിഹസിച്ചവരുണ്ട്. എന്നാല്‍ വരാന്‍ പോകുന്നത് പ്ലൈവുഡ് ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മ്മാണങ്ങളുടെ കാലമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. കണ്ണാടിപ്പള്ളിയുടെ (ടൗണ്‍ ഹസനത്തുല്‍ ജാരിയ ജുമാമസ്ജിദ്) ചില്ല് ഉപയോഗിച്ചുള്ള നിര്‍മ്മാണ ഭംഗിയും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. അങ്ങനെയാണ് കെ.പി.ആര്‍ റാവു റോഡില്‍ പഴയ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തായി ഖലീല്‍ ട്രേഡേര്‍സ് എന്ന പേരില്‍ പ്ലൈവുഡ്-ഗ്ലാസ് വില്‍പന കട തുറന്നത്. പിന്നീട് ഈ വിഭാഗത്തില്‍ നഗരത്തില്‍ നിരവധി കടകള്‍ വന്നു. ഇന്ന് നഗരത്തിന്റെ മുക്കുമൂലകളില്‍ ഷോറൂമുകള്‍ പോലെയാണ് പ്ലൈവുഡ്-ഗ്ലാസ് കടകള്‍ പെരുകിയിരിക്കുന്നത്. മുഹമ്മദ് കുഞ്ഞിയുടെ സഹോദരന്‍ അബ്ബാസ് ജഡ്‌കോ എന്ന പേരില്‍ നായക്‌സ് റോഡില്‍ പ്ലംബിംഗ് ഉപകരണങ്ങളുടെ വില്‍പ്പന കട ആരംഭിച്ചപ്പോള്‍ അതും നഗരത്തിലെ ഈ വിഭാഗത്തിലുള്ള ആദ്യത്തെ കടകളിലൊന്നായിരുന്നു. ഖലീല്‍ ട്രേഡേര്‍സ് ഏതാനും വര്‍ഷം മുമ്പ് പൂട്ടിയെങ്കിലും ജഡ്‌കോ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തിലെ വ്യാപാരി എന്ന നിലയില്‍ എല്ലാവര്‍ക്കും ഒരു പോലെ സുപരിചിതനായിരുന്നു മുഹമ്മദ് കുഞ്ഞി. ഇന്നലെ അര്‍ദ്ധരാത്രിയാണ് തളങ്കര പടിഞ്ഞാറിലെ വീട്ടില്‍ അദ്ദേഹം അന്തരിച്ചത്.
-ടി.എ ഷാഫി