റമദാന് വിടപറയുമ്പോള്‍
ജീവിതത്തില്‍ വിശുദ്ധി നേടാന്‍ പറ്റിയ ഒരു മാസക്കാലത്തെ ആത്മഹര്‍ഷം പകരുന്ന ദിന രാത്രങ്ങള്‍ക്ക് വിരാമം. സന്തോഷത്തിന്റെയും ആത്മീയാനുഭൂതിയുടെയും മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് കൊണ്ടാണ് പുണ്യങ്ങളുടെ വസന്തകാലമായ വിശുദ്ധ റമദാന് നമ്മിലേക്ക് ആഗതമായത്. ഓരോ വിശ്വാസിയുടെയും മനസിനെയും ശരീരത്തെയും ശുദ്ധീകരിച്ച് പാപപങ്കിലമായ മനസോടെയാണ് റമദാനെ നാം യാത്രയാക്കുന്നത്. ജീവിത വിശുദ്ധിയുടെ നാള്‍വഴികളില്‍ റമദാനിനോളം പുണ്യമേറിയത് മറ്റൊന്നില്ലതാനും. എത്ര വലിയ ആഘോഷ വേളകളേക്കാളും വിശ്വാസിയുടെ മനസിന്റെ അകത്തളങ്ങളില്‍ സന്തോഷവും സന്താപവും ഇടകലര്‍ന്ന സുവര്‍ണ്ണ നിമിഷങ്ങളാണ് റമദാനിലെ ആദ്യാവസാനംവരെ നമുക്ക് അനുഭവപ്പെടുന്നത്. വിശുദ്ധിയുടെ […]
ജീവിതത്തില്‍ വിശുദ്ധി നേടാന്‍ പറ്റിയ ഒരു മാസക്കാലത്തെ ആത്മഹര്‍ഷം പകരുന്ന ദിന രാത്രങ്ങള്‍ക്ക് വിരാമം. സന്തോഷത്തിന്റെയും ആത്മീയാനുഭൂതിയുടെയും മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് കൊണ്ടാണ് പുണ്യങ്ങളുടെ വസന്തകാലമായ വിശുദ്ധ റമദാന് നമ്മിലേക്ക് ആഗതമായത്. ഓരോ വിശ്വാസിയുടെയും മനസിനെയും ശരീരത്തെയും ശുദ്ധീകരിച്ച് പാപപങ്കിലമായ മനസോടെയാണ് റമദാനെ നാം യാത്രയാക്കുന്നത്. ജീവിത വിശുദ്ധിയുടെ നാള്‍വഴികളില്‍ റമദാനിനോളം പുണ്യമേറിയത് മറ്റൊന്നില്ലതാനും. എത്ര വലിയ ആഘോഷ വേളകളേക്കാളും വിശ്വാസിയുടെ മനസിന്റെ അകത്തളങ്ങളില്‍ സന്തോഷവും സന്താപവും ഇടകലര്‍ന്ന സുവര്‍ണ്ണ നിമിഷങ്ങളാണ് റമദാനിലെ ആദ്യാവസാനംവരെ നമുക്ക് അനുഭവപ്പെടുന്നത്. വിശുദ്ധിയുടെ […]
ജീവിതത്തില്‍ വിശുദ്ധി നേടാന്‍ പറ്റിയ ഒരു മാസക്കാലത്തെ ആത്മഹര്‍ഷം പകരുന്ന ദിന രാത്രങ്ങള്‍ക്ക് വിരാമം. സന്തോഷത്തിന്റെയും ആത്മീയാനുഭൂതിയുടെയും മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് കൊണ്ടാണ് പുണ്യങ്ങളുടെ വസന്തകാലമായ വിശുദ്ധ റമദാന് നമ്മിലേക്ക് ആഗതമായത്.
ഓരോ വിശ്വാസിയുടെയും മനസിനെയും ശരീരത്തെയും ശുദ്ധീകരിച്ച് പാപപങ്കിലമായ മനസോടെയാണ് റമദാനെ നാം യാത്രയാക്കുന്നത്.
ജീവിത വിശുദ്ധിയുടെ നാള്‍വഴികളില്‍ റമദാനിനോളം പുണ്യമേറിയത് മറ്റൊന്നില്ലതാനും. എത്ര വലിയ ആഘോഷ വേളകളേക്കാളും വിശ്വാസിയുടെ മനസിന്റെ അകത്തളങ്ങളില്‍ സന്തോഷവും സന്താപവും ഇടകലര്‍ന്ന സുവര്‍ണ്ണ നിമിഷങ്ങളാണ് റമദാനിലെ ആദ്യാവസാനംവരെ നമുക്ക് അനുഭവപ്പെടുന്നത്.
വിശുദ്ധിയുടെ കുളിര്‍മഴയില്‍ മനസും ശരീരവും ശുദ്ധീകരിക്കാന്‍ പറ്റാത്തവരായി ആരെങ്കിലും ഉണ്ടോ എങ്കില്‍ അവര്‍ പരാജിതരുടെ കൂട്ടത്തിലായിരിക്കും. ഏതൊരാളും റമദാനിന്റെ വരവില്‍ സന്തോഷം കൊള്ളാതിരിക്കുകയോ വിശുദ്ധമാസത്തെ നിന്ദിക്കുകയോ ചെയ്താല്‍ എങ്കില്‍ അവരുടെ മേല്‍ അള്ളാഹുവിന്റെ റഹ്മത്തുണ്ടാവുകയില്ല. റമദാന് അനുകൂലമായി സാക്ഷി പറയുന്നവരുടെ കൂട്ടത്തില്‍ ആരെല്ലാം ഉള്‍പ്പെട്ടുവോ അവരെല്ലാം ഇഹപര ജീവിതത്തില്‍ ഭാഗ്യം സിദ്ധിച്ചവരുമാണ്. റമദാനിന്റെ വരവില്‍ പ്രകൃതി പോലും സന്തോഷം കൊള്ളുന്നുണ്ടെന്നാണ് പറയുന്നത്. എങ്കില്‍ അതിന്റെ പുണ്യമെത്രയെന്ന് പറയേണ്ടതില്ലല്ലോ.
പോയ നേരങ്ങളില്‍ തിന്മകളില് നിന്ന് മുക്തരാകാനുള്ള അവസരം വിശ്വാസി സമൂഹത്തിന് വേണ്ടുവോളം ലഭിച്ച സമയമാണ് കഴിഞ്ഞു പോകുന്നത്. ആരാധനാകര്‍മങ്ങള്‍ കൊണ്ട് ദിനരാത്രങ്ങളെ ധന്യമാക്കി വല്ലാത്തൊരു അനുഭൂതി സമ്മാനിച്ച റമദാന് വിട പറയാന്‍ കേവലം ചുരുങ്ങിയ സമയങ്ങള്‍ മാത്രം ബാക്കി. ഇതര മാസങ്ങളില്‍ സര്ക്കര്മ്മങ്ങളില് മുഴുകാതെ താളം തെറ്റിയ ജീവിതവുമായി കഴിഞ്ഞിരുന്നവര്‍ പോലും ആരാധാനകളാല് വ്യാപ്തരായിരുന്നു. വ്യക്തിജീവിതത്തില്‍ വിശുദ്ധി നേടാന്‍ പറ്റിയ ഏറ്റവും അഭികാമ്യമായ ഈ സമയം പലതരത്തിലുള്ള ഇബാദത്തുകള്‍ കൊണ്ട് വിശ്വാസി സമൂഹം സമ്പന്നമാക്കുകയാണ്. അതോടൊപ്പം നാം ചെയ്യുന്ന ഇബാദത്തുകളില്‍ ഏറ്റവും പുണ്യമേറിയതാണ് പട്ടിണിപാവങ്ങളെയും അശരണരെയും രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരെയും സഹായിക്കുകയെന്നത്. ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ റമദാനില്‍ വ്യാപകമായി നടത്തപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹമായ നേരത്ത് വേണ്ട വിധം ലഭിക്കുന്നുണ്ടോയെന്ന് നാം ഉറപ്പ് വരുത്തേണ്ടതായിട്ടുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പേരിനും ചടങ്ങിനും മാത്രമാകരുത്. ആതുര സേവനത്ത് സി.എച്ച്. സെന്റര്‍ അടക്കമുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. അശരണരുടെയും പട്ടിണിപാവങ്ങളുടെയും സംരക്ഷണം ഏറ്റെടുക്കേണ്ടതിന് പകരം വര്‍ഷാവര്‍ഷം റമദാനില്‍ മാത്രം ഭക്ഷ്യ കിറ്റുകള്‍ നല്കിയാല് മതിയോ? ഇത്തരം റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിക്കാനാണ് ചിലര്‍ക്ക് ഇപ്പോഴും താല്‍പ്പര്യം. നമ്മുടെ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ എന്തേ ഇനിയും മാറ്റം വരുത്താനാകാത്തത്? വിളിച്ചു വരുത്തി ഭക്ഷ്യ കിറ്റുകള്‍ നല്കുന്നതില് നിന്നും ഏതാണ്ട് മാറ്റംവന്നിട്ടുണ്ടെങ്കിലും പൂര്‍ണമായും പാവങ്ങളുടെ സംരക്ഷം ഏറ്റെടുക്കാനാണ് നാം പദ്ധതി തയ്യാറാക്കണ്ടത്. വ്യക്തികളും സംഘടനകളും വിചാരിച്ചാല്‍ അതിന് സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ?
ഇവിടെയാണ് സക്കാത്തിന്റെ പ്രധാന്യം വര്‍ധിക്കുന്നത്. ഇസ്ലാം നിഷ്കര്‍ഷിക്കുന്ന രീതിയിലാണോ നാം സക്കാത്ത് കൈകാര്യം ചെയ്യുന്നത്? സ്വത്തിനും മുതലിനും നിശ്ചിത ശതമാനം കണക്കാക്കി സകാത്ത് നല്കേണ്ടതിന് പകരം കൊടുത്തുയെന്ന് വരുത്തിതീര്‍ക്കാനും അത് കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ചെറുതായി കാണനുമാണ് പലരും ശ്രമിക്കുന്നത്.
കൃത്യമായി സക്കാത്ത് കൈകാര്യം ചെയ്താല്‍ നമ്മുടെ നാട്ടില്‍ പട്ടിണിപ്പാവങ്ങളായി ആരും തന്നെയുണ്ടാവില്ല. അഭിമാനം കൊണ്ട് പുറത്ത് പറയാത്ത ധാരാളം പേര് നമുക്ക് ചുറ്റും പ്രയാസം അനുഭവിക്കുന്നുണ്ട്. അവരെ നാം കാണാതെ പോകരുത്. ഒരു സാധാരണക്കരന് വിചാരിച്ചാല്‍ തന്നെ ഒരു പാവപ്പെട്ട കുടുംബത്തിന്റെ പട്ടിണി മാറ്റുവാനും സമ്പന്നന് മനസു വെച്ചാല്‍ അയാളുടെ ചുറ്റുവട്ടത്തെ കുടുംബങ്ങള്‍ക്ക് പട്ടിണിയില്ലാതെ കഴിഞ്ഞുകൂടാനാകും.
ഈ സങ്കീര്‍ണമായ സാമൂഹിക ജീവിത ചുറ്റുപാടില്‍ ഒരുപാട് വലിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയാണ് വിശുദ്ധ റമദാന് യാത്രയാകുന്നത്. പുണ്യ റമദാനില്‍ നാം കൈമുതലാക്കിയ നന്മയുടെ ഓരോ കണികയും ആണ്ട് മുഴുവന്‍ തുടര്‍ന്നാല്‍ നാം ധന്യരായി. രോഗികളെയും അശരണരെയും ജീവിതമാര്ഗങ്ങള് അടഞ്ഞവരെയും നമുക്ക് ചേര്‍ത്ത് നിര്‍ത്താം.
മനുഷ്യന്റെ ഭൗതികവും പാരത്രികവുമായ നന്മകളാണ് ആരാധനാ കര്‍മങ്ങള്‍ കൊണ്ട് ഇസ്ലാം ലക്ഷ്യം വെക്കുന്നത്. റമദാന് പകര്‍ന്ന് നല്കിയ പരിശീലനത്തിന്റെ അടിത്തറയില്‍ ഒരു പുതിയ മനുഷ്യനായി രൂപപ്പെടാന്‍ നമുക്ക് ശ്രമിക്കാം.
റമദാനിന് ശേഷവും ജീവിതത്തില്‍ നിലനിര്‍ത്തേണ്ട സല്ക്കര്ങ്ങളെ കുറിച്ചും നാം ബോധാവാന്മാരാവുക. അതിനാവട്ടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍...
-ഐ. മുഹമ്മദ് റഫീഖ്