വിടവാങ്ങിയത് സാധാരണക്കാരുടെ സ്വന്തം ഡോക്ടര്‍
യു.എ.ഇ അജ്മാനില്‍ വെച്ച് അന്തരിച്ച കാസര്‍കോട് ബെണ്ടിച്ചാല്‍ (തെക്കില്‍) സ്വദേശി ഡോക്ടര്‍ സയ്യദ് മുഹമ്മദ് സാധാരണക്കാരുടെ സ്വന്തം ഡോക്ടറായിരുന്നു. ഡോക്ടര്‍ സയ്യദ് മുഹമ്മദ് രോഗത്തിന്റെയും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പറ്റാത്തവരുടെ നീറുന്ന പ്രശ്‌നങ്ങളുടെയും ഡോക്ടറായിരുന്നു. നാട്ടിലെ വിധവകള്‍ക്കും ആശ്രയമില്ലാത്തവര്‍ക്കും ഓരോ മാസവും ഒരു നിശ്ചിത തുക നല്‍കി വന്നിരുന്നു. അരനൂറ്റാണ്ട് മുമ്പ് ബെണ്ടിച്ചാലിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസമുള്ള പുതിയ വളപ്പില്‍ സയ്യദ് കുടുംബത്തില്‍ സയ്യദ് അബ്ദുള്ള പൂക്കുഞ്ഞി തങ്ങളുടെയും ആസ്യമ്മ ഹജ്ജുമ്മയുടെയുടെയും മൂത്ത മകനാണ് ഡോക്ടര്‍ സയ്യദ് […]

യു.എ.ഇ അജ്മാനില്‍ വെച്ച് അന്തരിച്ച കാസര്‍കോട് ബെണ്ടിച്ചാല്‍ (തെക്കില്‍) സ്വദേശി ഡോക്ടര്‍ സയ്യദ് മുഹമ്മദ് സാധാരണക്കാരുടെ സ്വന്തം ഡോക്ടറായിരുന്നു.
ഡോക്ടര്‍ സയ്യദ് മുഹമ്മദ് രോഗത്തിന്റെയും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പറ്റാത്തവരുടെ നീറുന്ന പ്രശ്‌നങ്ങളുടെയും ഡോക്ടറായിരുന്നു.
നാട്ടിലെ വിധവകള്‍ക്കും ആശ്രയമില്ലാത്തവര്‍ക്കും ഓരോ മാസവും ഒരു നിശ്ചിത തുക നല്‍കി വന്നിരുന്നു.
അരനൂറ്റാണ്ട് മുമ്പ് ബെണ്ടിച്ചാലിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസമുള്ള പുതിയ വളപ്പില്‍ സയ്യദ് കുടുംബത്തില്‍ സയ്യദ് അബ്ദുള്ള പൂക്കുഞ്ഞി തങ്ങളുടെയും ആസ്യമ്മ ഹജ്ജുമ്മയുടെയുടെയും മൂത്ത മകനാണ് ഡോക്ടര്‍ സയ്യദ് മുഹമ്മദ്.
നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയപ്പെട്ട 'കുഞ്ഞിക്കോയമ്മ'. ഡോക്ടരുടെ മരണത്തിലൂടെ നാട്ടിലെതണല്‍ മരമാണ് ഇല്ലാതാക്കിയിരിക്കുന്നത്.
എല്ലാവിധ സ്ഥാന, മാനങ്ങളും വേണ്ടന്ന് വെച്ച ഡോക്ടര്‍ സയ്യിദ് മുഹമ്മദ് സാധുസംരക്ഷണ സംഘടനകള്‍ക്ക് കയ്യഴിഞ്ഞു സഹായിച്ച മനുഷ്യസ്‌നേഹിയായിരുന്നു.
കോഴിക്കോട് കിംസ് ആസ്പത്രിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും കൂടിയായിരുന്നു ഡോക്ടര്‍ മുഹമ്മദ്. അബുദാബിയിലായിരുന്നു മയ്യത്ത് ഖബറടക്കിയത്.
ഖബറടക്ക ചടങ്ങില്‍ ഡോക്ടറുടെ ആത്മസുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പുറമെ അറബി, ഇറാനികളുമായ ഉന്നതരും പങ്കെടുത്തിരുന്നു.