കാസര്‍കോട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന് കെ.ഒ രാജീവന്, ഹയര്‍ സെക്കണ്ടറി അധ്യാപകരായ വി.പി പ്രിന്‍സ് മോന്, ഉഷാ കുമാരി എന്നിവര്‍ക്കുള്ള യാത്രയപ്പും സാംസ്കാരിക സദസ്സും 15ന് സ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 1992ല്‍ ഗണിതശാസ്ത്ര അധ്യാപകനായി നിയമിതനായ രാജീവന് മാഷ് 2011 മുതല്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിക്കുകയാണ്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം ഭാരവാഹിയായും കെ.പി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിന്‍സ് മാഷ് 1998ഉം ഉഷാകുമാരി ടീച്ചര്‍ 2000ത്തിലുമാണ് ഹയര്‍ സെക്കണ്ടറി അധ്യാപകരായി നിയമിതരായത്.
സ്കൂള്‍ മാനേജ്മെന്റ്, പിടിഎ, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് യാത്രയപ്പ് സമ്മേളനവും സാംസ്കാരിക സദസ്സും നടത്തുന്നത്. പരിപാടി എ.കെ.എം അഷ്റഫ് എംഎല് എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാനും സ്കൂള്‍ മാനേജറുമായ സി.ടി അഹമ്മദലി അധ്യക്ഷത വഹിക്കും. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, ജമാഅത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി ബദറുല്‍ മുനീര്‍, പഞ്ചായത്ത് അംഗങ്ങളായ അമീര്‍ പാലോത്ത്, രേണുക, ചന്ദ്രശേഖരന് കുളങ്ങര, പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുല്ല, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പ്രസിഡണ്ട് മുഹമ്മദലി മുണ്ടാകുലം, പ്രിന്‍സിപ്പാള്‍ എ സുകുമാരന്‍ നായര്‍, ഹൈസ്കൂള്‍ പ്രധാനാധ്യാപകന് കെ. വിജയന്, ഹയര്‍ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ജിജി തോമസ്, സ്കൂള്‍ കണ്‍വീനര്‍ സി.എച്ച് റഫീഖ് എന്നിവര്‍ പ്രസംഗിക്കും.
ഒരുമെയ് 22ന്റ ഭാഗമായി 15ന് രാവിലെ 10 മണിക്ക് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടക്കും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വോയിസ് ഓഫ് സിജെ മെഗാ ഫൈനല്‍ മത്സരം നടക്കും. മെഗാ ഫൈനലില്‍ 11 പേര് മത്സരിക്കും. രണ്ട് തലങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ നിന്നാണ് മെഗാ ഫൈനല്‍ മത്സരത്തിലേക്ക് 11 പേരെ കണ്ടെത്തിയത്.
വൈകീട്ട് 4 മണിക്ക് സാംസ്കാരിക സദസ്സ്. വൈകീട്ട് 7 മണിക്ക് വിവിധ രംഗത്ത് പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ നയിക്കുന്ന സ്റ്റേജ് ഷോ അരങ്ങേറും.
പൂര്‍വ്വ വിദ്യാര്‍ഥികളും സിനിമ-സീരിയല്‍ താരങ്ങളുമായ രാജേഷ് മാധവന്, സിനി ഏലിയമ്മ വര്‍ഗീസ്, ജയമോഹന്, മഴവില്‍ മനോരമ 2013, ജോസ്കോ ഇന്ത്യന്‍ വോയ്സ് വിജയി സെലിന് ജോസ്, മീഡിയ വണ്‍ പതിനാലാം രാവ്-6 ഫെയിം ഫാത്തിമത്ത് ഷംല, മുന്‍ സംസ്ഥാന കലോത്സവ വിജയികളായ ശിവന് അരവത്ത്, ഉണ്ണി ബാലകൃഷ്ണന്, ഗോപിക എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേജ് ഷോ അരങ്ങേറും.
പത്രസമ്മേളനത്തില്‍ സി.ടി അഹമ്മദലി, ബദറുല്‍ മുനീര്‍, പി.എം അബ്ദുല്ല, മുഹമ്മദലി മുണ്ടാകുലം, എ. സുകുമാരന്‍ നായര്‍, കെ. വിജയന്, ജിജി തോമസ് സംബന്ധിച്ചു.