ഫാന്റസി പ്രീമിയര്‍ ലീഗ് വിജയികള്‍ക്ക് സമ്മാനദാനം നടത്തി

മൊഗ്രാല്‍പുത്തൂര്‍: കുന്നില്‍ യംഗ് ചാലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫാന്റസി പ്രീമിയര്‍ ലീഗ് വിജയികള്‍ക്കും ചാമ്പ്യന്‍സ് ലീഗ് പ്രവചന മത്സര വിജയിക്കും സമ്മാനദാനം നടത്തി. ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ഷുക്കൂര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.ഫാന്റസി പ്രീമിയര്‍ ലീഗിലെ വിജയികളായ ഫര്‍ഹാന്‍, അന്‍സാഫ്, ഔഫ് ഖസബ് എന്നിവര്‍ക്ക് യഥാക്രമം 10,000, 7,000, 5,000 രൂപ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ചാമ്പ്യന്‍സ് ലീഗ് പ്രവചന മത്സരവിജയി ബിലാലിനും ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ഷുക്കൂര്‍ കുന്നില്‍, […]

മൊഗ്രാല്‍പുത്തൂര്‍: കുന്നില്‍ യംഗ് ചാലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫാന്റസി പ്രീമിയര്‍ ലീഗ് വിജയികള്‍ക്കും ചാമ്പ്യന്‍സ് ലീഗ് പ്രവചന മത്സര വിജയിക്കും സമ്മാനദാനം നടത്തി. ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ഷുക്കൂര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.
ഫാന്റസി പ്രീമിയര്‍ ലീഗിലെ വിജയികളായ ഫര്‍ഹാന്‍, അന്‍സാഫ്, ഔഫ് ഖസബ് എന്നിവര്‍ക്ക് യഥാക്രമം 10,000, 7,000, 5,000 രൂപ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ചാമ്പ്യന്‍സ് ലീഗ് പ്രവചന മത്സരവിജയി ബിലാലിനും ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ഷുക്കൂര്‍ കുന്നില്‍, മാഹിന്‍ കുന്നില്‍, ജാബിര്‍ കുന്നില്‍, ആബിദ് എടച്ചേരി എന്നിവര്‍ ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വഹിച്ചു.
ഇ.കെ സിദ്ദീഖ്, കെ.ബി. ഇര്‍ഷാദ്, റിഷാല്‍, റിഷാന്‍, പി.എച്ച്. അഫ്രാസ്, നിസാര്‍ കുന്നില്‍, ഫൈസല്‍, റിസ്‌വാന്‍, റിഷു തുടങ്ങിയവര്‍ സംബന്ധിച്ചു. കാരംസ്, ലുഡോ ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കാനും ക്ലബ്ബ് യോഗം തീരുമാനിച്ചു.

Related Articles
Next Story
Share it