സ്വകാര്യ ആശുപത്രികള്‍ക്ക് മൂക്കുകയറിട്ട് സര്‍ക്കാര്‍; ജനറല്‍ വാര്‍ഡില്‍ ചികിത്സാനിരക്കുള്‍പ്പെടെ പരമാവധി 2645 രൂപ മാത്രം, ഐസിയുവിന് 7800 രൂപ; നിരക്ക് ഏകീകരിച്ച് ഉത്തരവായി; കൊള്ള അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് മഹാമാരിക്കാലത്ത് കൊള്ളലാഭം എടുത്ത് ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് മൂക്കുകയറിട്ട് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സക്കായി ഈടാക്കേണ്ട നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് പലയിടത്തും വ്യാപകമായി കൊള്ളലാഭം ഈടാക്കുന്ന പശ്ചാത്തലത്തിലാണ് ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ചത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും, നഴ്‌സിംഗ് ഹോമുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ജനറല്‍ വാര്‍ഡിന് പ്രതിദിനം 2645 രൂപയേ ഒരു രോഗിക്ക് ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് […]

കൊച്ചി: കോവിഡ് മഹാമാരിക്കാലത്ത് കൊള്ളലാഭം എടുത്ത് ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് മൂക്കുകയറിട്ട് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സക്കായി ഈടാക്കേണ്ട നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് പലയിടത്തും വ്യാപകമായി കൊള്ളലാഭം ഈടാക്കുന്ന പശ്ചാത്തലത്തിലാണ് ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ചത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും, നഴ്‌സിംഗ് ഹോമുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

ജനറല്‍ വാര്‍ഡിന് പ്രതിദിനം 2645 രൂപയേ ഒരു രോഗിക്ക് ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് (NABH) അംഗീകാരമുള്ള ആശുപത്രികള്‍ക്ക് അത് 2910 രൂപ വരെ ആകാം. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഇതില്‍ ഉള്‍പ്പെടും. കൂടുതല്‍ നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ചികിത്സാ നിരക്ക് ചുവടെ

ജനറല്‍ വാര്‍ഡില്‍ ഒരു ദിവസത്തേക്ക് 2645 രൂപ.
NABH അക്രഡിറ്റഡ് - 2910

എച്ച്.ഡി.യു. - സാധാരണ ആശുപത്രികളില്‍ 3795 രൂപ
NABH അക്രഡിറ്റഡ് - 4175 രൂപ

ഐ സി യു - 7800 രൂപ
NABH അക്രഡിറ്റഡ് - 8580 രൂപ

ഐ സി യു വിത്ത് വെന്റിലേറ്റര്‍ - 13800 രൂപ
NABH അക്രഡിറ്റഡ് - 15180 രൂപ

ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ അപ്പീല്‍ അതോറിറ്റി രൂപീകരിക്കും. അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്ക് ഈടാക്കിയ അധിക തുകയുടെ പത്ത് ഇരട്ടി പിഴ ചുമത്തും. ഓക്‌സിമീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ക്കും അധിക തുക ഈടാക്കരുത്. നിരക്ക് നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഈ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് കോടതി പറഞ്ഞു.

Related Articles
Next Story
Share it