പ്രശസ്ത ഗായകന്‍ കെ.കെയുടെ വേര്‍പാടില്‍ നടുങ്ങി ആരാധകര്‍
കൊല്‍ക്കത്ത: പ്രശസ്ത ഗായകനും മലയാളിയുമായ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊല്‍ക്കത്ത ന്യൂമാര്‍ക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൃതദേഹത്തില്‍ മുഖത്തും തലയ്ക്കും മുറിവുണ്ട്. വീഴ്ചയില്‍ സംഭവിച്ചതാകമെന്നാണ് നിഗമനം. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ഇന്നലെ കൊല്‍ക്കത്ത നസറുള്‍ മഞ്ചിലെ വിവേകാനന്ദ കോളേജില്‍ ആയിരങ്ങളെ കോരിത്തരിപ്പിച്ച ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ 53 കാരനായ കെ.കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സഹപ്രവര്‍ത്തകര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. […]

കൊല്‍ക്കത്ത: പ്രശസ്ത ഗായകനും മലയാളിയുമായ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊല്‍ക്കത്ത ന്യൂമാര്‍ക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൃതദേഹത്തില്‍ മുഖത്തും തലയ്ക്കും മുറിവുണ്ട്. വീഴ്ചയില്‍ സംഭവിച്ചതാകമെന്നാണ് നിഗമനം. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ഇന്നലെ കൊല്‍ക്കത്ത നസറുള്‍ മഞ്ചിലെ വിവേകാനന്ദ കോളേജില്‍ ആയിരങ്ങളെ കോരിത്തരിപ്പിച്ച ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ 53 കാരനായ കെ.കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സഹപ്രവര്‍ത്തകര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് കൊല്‍ക്കത്ത സി.എം.ആര്‍.ഐ ആസ്പത്രി അധികൃതര്‍ സ്ഥിരീകരിച്ചു. പ്രിയപ്പെട്ട ഗായകന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ആരാധകരും സുഹൃത്തുക്കളും. ഗാനമേള ഹാളിലെ എ.സി പ്രവര്‍ത്തിക്കാത്തതില്‍ കെ.കെ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി പരിപാടിക്കെത്തിയ പലരും പറയുന്നു. പ്രധാനമന്ത്രിയടക്കം അനുശോചിച്ചു.