പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ സുഗതകുമാരി (86) അന്തരിച്ചു. ബുധനാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ശ്വാസകോശം മുഴുവന്‍ ന്യുമോണിയ ബാധിച്ചതിനാല്‍ യന്ത്രസഹായത്തോടെ നല്‍കുന്ന ഓക്സിജന്‍ പോലും സ്വീകരിക്കാന്‍ ശ്വാസകോശത്തിനുള്ള ശേഷി നഷ്ടമായതോടെ മരണം സംഭവിക്കുകയായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് സുഗതകുമാരിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു.

Related Articles
Next Story
Share it