വിഖ്യാത ഉറുദു കവി അക്ബര്‍ അലഹബാദിയുടെ പേര് പ്രയാഗ്രാജി എന്നുമാറ്റി ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ വകുപ്പ്

ലഖ്‌നൗ: വിഖ്യാത ഉറുദു കവി അക്ബര്‍ അലഹബാദിയുടെ പേര് പ്രയാഗ്രാജി എന്നുമാറ്റി ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. യു.പി ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ വെബ്സൈറ്റിലാണ് അക്ബര്‍ അലഹബാദി എന്നത് അക്ബര്‍ പ്രയാഗ്രാജി എന്നാക്കി മാറ്റിയത്. അലഹബാദ് നഗരത്തിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റിയതിന് പിന്നാലെയാണ് ഒരു നൂറ്റാണ്ട് മുമ്പ് മണ്‍മറഞ്ഞുപോയ വിഖ്യാത കവിയുടെ പേരുപോലും മാറ്റിയത്. നിരവധി കവികളും എഴുത്തുകാരും സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വിവാദമായതോടെ പേര് തിരുത്തിയത് തന്റെ അറിവോടെയല്ലെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ […]

ലഖ്‌നൗ: വിഖ്യാത ഉറുദു കവി അക്ബര്‍ അലഹബാദിയുടെ പേര് പ്രയാഗ്രാജി എന്നുമാറ്റി ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. യു.പി ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ വെബ്സൈറ്റിലാണ് അക്ബര്‍ അലഹബാദി എന്നത് അക്ബര്‍ പ്രയാഗ്രാജി എന്നാക്കി മാറ്റിയത്. അലഹബാദ് നഗരത്തിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റിയതിന് പിന്നാലെയാണ് ഒരു നൂറ്റാണ്ട് മുമ്പ് മണ്‍മറഞ്ഞുപോയ വിഖ്യാത കവിയുടെ പേരുപോലും മാറ്റിയത്.

നിരവധി കവികളും എഴുത്തുകാരും സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വിവാദമായതോടെ പേര് തിരുത്തിയത് തന്റെ അറിവോടെയല്ലെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ അധ്യക്ഷന്‍ പ്രൊഫ. ഈശ്വര്‍ ശരണ്‍ വിശ്വകര്‍മ പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്സൈറ്റില്‍ അലഹബാദ് നഗരത്തിന്റെ ചരിത്രം വിശദീകരിക്കുന്ന 'എബൗട്ട് അലഹബാദ്' എന്ന ഒരു ഭാഗമുണ്ട്. ഇവിടെയാണ് പ്രശസ്തരായ കവികളുടെ പേരുള്ളത്. അക്ബര്‍ അലഹബാദിക്ക് പുറമെ പ്രശസ്ത കവികളായ തെഗ് അലഹബാദി, റാഷിദ് അലഹബാദി എന്നിവരുടെ പേരുകളിലും 'അലഹബാദി' എന്നത് മാറ്റി 'പ്രയാഗ്രാജി' എന്നാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it