കാസര്‍കോട്: കാസര്‍കോട്ടെ പ്രശസ്ത ഡോക്ടറും അരമന ഫാത്തിമ ഹോസ്പിറ്റല്‍ എം.ഡിയുമായ ഡോ. സക്കരിയ കെ. (70) അന്തരിച്ചു. ഇന്ന് രാവിലെ മംഗളൂരുവിലെ ഇന്ത്യാന ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. മയ്യത്ത് 11 മണിയോടെ ചെങ്കള ഇന്ദിര നഗര്‍ ഹൗസിംഗ് കോളനിയിലെ അരമന ഹൗസില്‍ എത്തിക്കും. നാല് പതിറ്റാണ്ടിലധികമായി മികച്ച ഫിസീഷ്യന് എന്ന നിലയില്‍ കാസര്‍കോട് കേന്ദ്രീകരിച്ച് സേവനം അനുഷ്ടിച്ചുവന്ന ഡോ. സക്കരിയ കുമ്പള സ്വദേശിയാണ്. 15 വര്‍ഷത്തിലധികമായി അരമന ഫാത്തിമ ആസ്പത്രിക്ക് നേതൃത്വം നല്‍കിവരികയായിരുന്നു.
കുമ്പളയിലെ പരേതനായ ബഡുവന്‍ കുഞ്ഞിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: ഹലീമ മീപ്പിരി. മക്കള്‍: ഡോ. റൈഹാനത്ത് (കുവൈത്ത്), എഞ്ചിനിയര്‍ റസീന (ഖത്തര്‍), ഡോ. റമീന (ഫാത്തിമ ഹോസ്പിറ്റല്‍), ഡോ. റുഫ്ത്താന (കുവൈത്ത്). മരുമക്കള്‍: ഷാജല്‍ അബൂബക്കര്‍ കോഴിക്കോട് (കുവൈത്ത്), ഡോ. ഫര്‍വേസ് യാക്കൂബ് മംഗളൂരു (ഖത്തര്‍), ഡോ. അബ്ദുല്‍ മന്‍സൂര്‍ മഞ്ചേശ്വരം (കാര്‍ഡിയോളജിസ്റ്റ്, അരമന ഫാത്തിമ ഹോസ്പിറ്റല്‍), ഡോ. ഖമറുദ്ദീന് തലശ്ശേരി (കുവൈത്ത്). സഹോദരങ്ങള്‍: ഡോ. അബൂബക്കര്‍ (ബക്കേര്സ് ഹോസ്പിറ്റല്‍, പാലക്കുന്ന്), സുലൈമാന്‍ അരമന, ഡോ. അലി കുമ്പള (ചെയര്മാന്, ഇന്ത്യാന ഹോസ്പിറ്റല്‍), ആയിഷ കുമ്പള, ഹമീദ് അരമന (ബിസിനസ് മംഗളൂരു), ഹനീഫ് അരമന (ഡയറക്ടര്‍ ഇന്ത്യാന ഹോസ്പിറ്റല്‍), ഡോ. യൂസഫ് (എം.ഡി ഇന്ത്യാന ഹോസ്പിറ്റല്‍).