പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂര്‍ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയില്‍ വത്സല പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. ആയിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.1970ല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിളയില്‍ ഫസീല മാപ്പിളപ്പാട്ടിന്റെ ലോകത്തേക്കെത്തുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി.എം. കുട്ടിയാണ് ഫസീലയെ പാട്ടിന്റെ ലോകത്തെത്തിച്ചത്. കിരികിരി ചെരിപ്പുമ്മല്‍ അണഞ്ഞുള്ള പുതുനാരി.., ആമിന […]

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.
മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂര്‍ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയില്‍ വത്സല പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. ആയിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.
1970ല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിളയില്‍ ഫസീല മാപ്പിളപ്പാട്ടിന്റെ ലോകത്തേക്കെത്തുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി.എം. കുട്ടിയാണ് ഫസീലയെ പാട്ടിന്റെ ലോകത്തെത്തിച്ചത്. കിരികിരി ചെരിപ്പുമ്മല്‍ അണഞ്ഞുള്ള പുതുനാരി.., ആമിന ബീവിക്കോമന മോനേ…, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅബം കിനാവ് കണ്ടു…, ഹസ്ബീ റബ്ബി ജല്ലല്ലാഹ്, ആകെ ലോക കാരണ മുത്തൊളി…, ഉടനെ കഴുത്തെന്റെ…, ആനെ മദനപ്പൂ…, കണ്ണീരില്‍ മുങ്ങി…, മണിമഞ്ചലില്‍…, പടപ്പൂ പടപ്പോട്…, ഉമ്മുല്‍ ഖുറാവില്‍…, യത്തീമീന…, മക്കത്ത് പോണോരെ… തുടങ്ങിയവയാണ് പ്രധാന പാട്ടുകള്‍. മൈലാഞ്ചി, 1921 തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ട്. 'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തില്‍ പി.ടി. അബ്ദു റഹ്‌മാന്റെ രചനയായ 'അഹദേവനായ പെരിയോനേ….' എന്ന ഗാനം എം.എസ്. വിശ്വനാഥന്റെ സംഗീതത്തില്‍ വിളയില്‍ വത്സല ആദ്യമായി പാടി. ഫോക്‌ലോര്‍ അക്കാദമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, മാപ്പിളകലാ അക്കാദമി പുരസ്‌കാരം, മാപ്പിള കലാരത്നം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ടി.കെ.പി മുഹമ്മദലിയാണ് ഭര്‍ത്താവ്. ഫയാദ് അലി, ഫാഹിമ എന്നിവര്‍ മക്കള്‍.

Related Articles
Next Story
Share it