പ്രശസ്ത ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു

തിരുവനന്തപുരം: അയ്യായിരത്തോളം ഗാനങ്ങള്‍ എഴുതി മലയാളിമനസില്‍ ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത ഗാനരചയിതാവ് ബിച്ചുതിരുമല (79) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. നാനൂറിലേറെ സിനിമകള്‍ക്കായി ഗാനങ്ങള്‍ രചിച്ച ബിച്ചുതിരുമല 5000ലേറെ ഗാനങ്ങള്‍ ബിച്ചു മലയാള സിനിമക്ക് സംഭാവന നല്‍കിയാണ് വിട പറഞ്ഞിരിക്കുന്നത്. 1972ല്‍ പുറത്തിറങ്ങിയ 'ഭജ ഗോവിന്ദം' എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്ത് ചുവടുവെച്ചത്. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും 'ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ പല്ലവി പാടിയ നേരം...' എന്നു തുടങ്ങുന്ന പാട്ട് ഏറെ […]

തിരുവനന്തപുരം: അയ്യായിരത്തോളം ഗാനങ്ങള്‍ എഴുതി മലയാളിമനസില്‍ ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത ഗാനരചയിതാവ് ബിച്ചുതിരുമല (79) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. നാനൂറിലേറെ സിനിമകള്‍ക്കായി ഗാനങ്ങള്‍ രചിച്ച ബിച്ചുതിരുമല 5000ലേറെ ഗാനങ്ങള്‍ ബിച്ചു മലയാള സിനിമക്ക് സംഭാവന നല്‍കിയാണ് വിട പറഞ്ഞിരിക്കുന്നത്.
1972ല്‍ പുറത്തിറങ്ങിയ 'ഭജ ഗോവിന്ദം' എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്ത് ചുവടുവെച്ചത്. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും 'ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ പല്ലവി പാടിയ നേരം...' എന്നു തുടങ്ങുന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. 'അക്കാല്‍ദാമ'യാണ് ബിച്ചു രചിച്ച ഗാനവുമായി ആദ്യം പുറത്തുവന്ന ചിത്രം. ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് എഴുപതുകളിലും എണ്‍പതുകളിലുമായി നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചു. എ.ആര്‍. റഹ്‌മാന്‍ മലയാളത്തില്‍ ഈണം നല്‍കിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ എഴുതിയതും ബിച്ചുവാണ്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചു. 1981 ലും (തൃഷ്ണ, 'ശ്രുതിയില്‍നിന്നുയരും...', തേനും വയമ്പും 'ഒറ്റക്കമ്പി നാദം മാത്രം മൂളും...' ), 1991 ലും (കടിഞ്ഞൂല്‍ കല്യാണം- 'പുലരി വിരിയും മുമ്പേ...', 'മനസില്‍ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം...')മാണ് ബിച്ചുവിനെ തേടി സംസ്ഥാന പുരസ്‌കാരം എത്തിയത്. സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്‌കാരം, സ്വാതിപി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചു.
സി ജെ ഭാസ്‌കരന്‍ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13ന് ചേര്‍ത്തലയിലായിരുന്നു ജനനം. ബി ശിവശങ്കരന്‍ നായര്‍ എന്നായിരുന്നു ഔദ്യോഗികനാമം. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയെന്ന പേര് സ്വീകരിച്ച് ചലച്ചിത്ര ഗാനരചനാരംഗത്ത് അറിയപ്പെട്ടുതുടങ്ങുകയായിരുന്നു. ഗായിക സുശീലാ ദേവി, വിജയകുമാര്‍, ഡോ.ചന്ദ്ര, ശ്യാമ, ദര്‍ശന്‍രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍. ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായി കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ "ബല്ലാത്ത ദുനിയാവ്' എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകന്‍: സുമന്‍ ശങ്കര്‍ ബിച്ചു (സംഗീത സംവിധായകന്‍).

Related Articles
Next Story
Share it