പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സിനിമാ സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ഒരുക്കിയിരുന്നു. സാഹിത്യകൃതികള്‍ ആധാരമാക്കി ചലച്ചിത്ര ക്ലാസിക്കുകള്‍ സൃഷ്ടിച്ച വിഖ്യാത സംവിധായകനാണ് സേതുമാധവന്‍. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു അദ്ദേഹം. ഇന്ന് മലയാള സിനിമ അവകാശപ്പെടുന്ന മേന്മകളുടെ അടിത്തറ പാകിയ സംവിധായകനുമായിരുന്നു. ഓടയില്‍ നിന്ന്, […]

ചെന്നൈ: പ്രശസ്ത സിനിമാ സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ഒരുക്കിയിരുന്നു.
സാഹിത്യകൃതികള്‍ ആധാരമാക്കി ചലച്ചിത്ര ക്ലാസിക്കുകള്‍ സൃഷ്ടിച്ച വിഖ്യാത സംവിധായകനാണ് സേതുമാധവന്‍. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു അദ്ദേഹം. ഇന്ന് മലയാള സിനിമ അവകാശപ്പെടുന്ന മേന്മകളുടെ അടിത്തറ പാകിയ സംവിധായകനുമായിരുന്നു. ഓടയില്‍ നിന്ന്, ഓപ്പോള്‍, ചട്ടക്കാരി, അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴിക നേരം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു. സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു. മലയാള സിനിമയുടെ തുടക്ക കാലത്ത്, കൃത്യമായ ദിശാബോധം നല്‍കി വഴിതെളിച്ച സംവിധായകനായിരുന്നു സേതുമാധവന്‍. മലയാളത്തിലെ വായനക്കാര്‍ ഏറ്റെടുത്ത നോവലുകളെ അടക്കം സിനിമയാക്കി മാറ്റുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് 2009ല്‍ കെ.എസ് സേതുമാധവന് ജെസി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
1931ല്‍ സുബ്രഹ്‌മണ്യന്റെയും ലക്ഷ്മിയുടേയും മകനായി പാലക്കാടാണ് ജനനം. കെ. രാംനാഥിന്റെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് വന്നത്. 1960ല്‍ ഇറങ്ങിയ വീരവിജയയാണ് ആദ്യ ചിത്രം. മുട്ടത്ത് വര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ജ്ഞാന സുന്ദരിയാണ് കെ.എസ് സേതുമാധവന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം. 60 ഓളം സിനിമകള്‍ സംവിധാനം ചെയ്തു. 1973ല്‍ ദേശീയ പുരസ്‌കാരത്തിന്റെ ഭാഗമായ നര്‍ഗിസ് ദത്ത് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും അദ്ദേഹമായിരുന്നു. വത്സലയാണ് ഭാര്യ. മക്കള്‍: സോനുകുമാര്‍, ഉമ, സന്തോഷ് സേതുമാധവന്‍.

Related Articles
Next Story
Share it