'കതിരാടും മിഴിയാളെ...' പാടി ഹൃദയങ്ങള്‍ കവര്‍ന്ന പി.എസ് ബാനര്‍ജി യാത്രയായി

തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍ പാട്ട് കലാകാരനുമായ മനക്കര മനയില്‍ പി.എസ് ബാനര്‍ജി(41) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ബാനര്‍ജി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കാസര്‍കോട്ട് നടന്ന കിഫ്ബി പ്രദര്‍ശന വേളയില്‍ നാടന്‍പാട്ട് അവതരിപ്പിച്ച് ബാനര്‍ജിയും സംഘവും കാസര്‍കോടിന്റെ ഹൃദയം കവര്‍ന്നിരുന്നു. പ്രശസ്ത ഗായകന്‍ ജാസി ഗിഫ്റ്റ് അടക്കമുള്ളവര്‍ അന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. മികച്ച ഗാനാവതരണവും ചലനങ്ങളും കൊണ്ട് ശ്രദ്ധ നേടിയ പി.എസ് ബാനര്‍ജി […]

തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍ പാട്ട് കലാകാരനുമായ മനക്കര മനയില്‍ പി.എസ് ബാനര്‍ജി(41) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ബാനര്‍ജി.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കാസര്‍കോട്ട് നടന്ന കിഫ്ബി പ്രദര്‍ശന വേളയില്‍ നാടന്‍പാട്ട് അവതരിപ്പിച്ച് ബാനര്‍ജിയും സംഘവും കാസര്‍കോടിന്റെ ഹൃദയം കവര്‍ന്നിരുന്നു. പ്രശസ്ത ഗായകന്‍ ജാസി ഗിഫ്റ്റ് അടക്കമുള്ളവര്‍ അന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. മികച്ച ഗാനാവതരണവും ചലനങ്ങളും കൊണ്ട് ശ്രദ്ധ നേടിയ പി.എസ് ബാനര്‍ജി നിരവധി ആരാധകരെ സമ്പാദിച്ചാണ് കാസര്‍കോട്ട് നിന്ന് മടങ്ങിയത്. 'താരകപെണ്ണാളെ കതിരാടും മിഴിയാളെ' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളം കണ്ട മികച്ച കാരിക്കേച്ചറിസ്റ്റുകളില്‍ ഒരാളാണ് പി.എസ് ബാനര്‍ജി. അദ്ദേഹത്തിന്റെ വരകള്‍ ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു. ലളിതകലാ അക്കാദമിയുടെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് രണ്ടാഴ്ച മുമ്പാണ് ബാനര്‍ജി തിരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ മികച്ച യുവപ്രതിഭയായി സംസ്ഥാന ഫോക്‌ലോര്‍ അക്കാദമി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തായിരുന്നു താമസം. ടെക്‌നോപാര്‍ക്കിലെ ഒരു ഐ.ടി സംരംഭത്തില്‍ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ജയപ്രഭ. ഓസ്‌കാറും നൊബേലും മക്കളാണ്.

Related Articles
Next Story
Share it