പ്രശസ്ത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കഴിഞ്ഞ മാസം കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗമിത്ര ചാറ്റര്‍ജിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് സൗമിത്ര ചാറ്റര്‍ജിയെ ഒക്ടോബര്‍ ആറിന് കൊല്‍ക്കത്തയിലെ ബെല്ലെ വ്യൂ ക്ലിനിക് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. ബംഗാളിയിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായിരുന്ന സൗമിത്ര ചാറ്റര്‍ജി വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേയ്ക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേതാവായിരുന്നു. ഇരുവരും ഒരുമിച്ച് 14 സിനിമകള്‍ ചെയ്തു. റേയുടെ 1959 ല്‍ പുറത്തിറങ്ങിയ […]

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കഴിഞ്ഞ മാസം കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗമിത്ര ചാറ്റര്‍ജിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് സൗമിത്ര ചാറ്റര്‍ജിയെ ഒക്ടോബര്‍ ആറിന് കൊല്‍ക്കത്തയിലെ ബെല്ലെ വ്യൂ ക്ലിനിക് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്.

ബംഗാളിയിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായിരുന്ന സൗമിത്ര ചാറ്റര്‍ജി വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേയ്ക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേതാവായിരുന്നു. ഇരുവരും ഒരുമിച്ച് 14 സിനിമകള്‍ ചെയ്തു. റേയുടെ 1959 ല്‍ പുറത്തിറങ്ങിയ അപൂര്‍ സന്‍സാര്‍ എന്ന ചിത്രത്തിലൂടെയാണ് സൗമിത്ര ചാറ്റര്‍ജി അരങ്ങേറ്റം കുറിച്ചത്. പതര്‍ പഞ്ചാലി ട്രൈലോജിയുടെ ഭാഗമാണിത്. ചാരുലത, ദേവി, ടീന്‍ കന്യ, ഘരേ ബെയര്‍, ഗണാശത്രു, തുടങ്ങിയ സത്യജിത് റേ ചിത്രങ്ങളിലും ചാറ്റര്‍ജി വേഷമിട്ടു. സത്യജിത് റേ സൃഷ്ടിച്ച ഡിറ്റക്ടീവ് ഫെലൂഡയുടെ വേഷത്തിലെത്തിയ ആദ്യത്തെ നടനും അദ്ദേഹമായിരുന്നു. കൂടാതെ സത്യജിത്ത് റേ സംവിധാനം ചെയ്ത സോനാര്‍ കെല്ല, ജോയ് ബാബ ഫെലുനാഥ് എന്നീ രണ്ട് ചിത്രങ്ങളിലും സൗമിത്ര ചാറ്റര്‍ജി ഫെലൂഡയായി അഭിനയിച്ചു.

നടന്‍ പരമ്പ്രത ചട്ടോപാധ്യായ സംവിധാനം ചെയ്ത അഭിജാന്‍ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിലാണ് സൗമിത്ര ഒടുവില്‍ പങ്കെടുത്തത്. ഒക്ടോബര്‍ 1 ന് ഭരത്‌ലക്ഷ്മി സ്റ്റുഡിയോയിലെ ഷൂട്ടിംഗ് ഫ്‌ലോറിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്. അടുത്ത ഷൂട്ടിംഗ് ഷെഡ്യൂള്‍ ഒക്ടോബര്‍ 7 നാണ് നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് അദ്ദേഹം രോഗബാധിതനായത്.

2012ല്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ ആജീവനാന്ത സംഭാവന പരിഗണിച്ച് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു. 2004 ല്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചിരുന്നു.

Related Articles
Next Story
Share it