പ്രശസ്ത നടന്‍ മേള രഘു അന്തരിച്ചു

കൊച്ചി: പ്രശസ്ത നടന്‍ മേള രഘു (60) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നായകതുല്യവേഷം അഭിനയിച്ചതോടെയാണ് മലയാളസിനിമയില്‍ രഘു പ്രശസ്തനായത്. സിനിമ ഹിറ്റായതിനെ തുടര്‍ന്നാണ് മേളരഘു എന്ന വിളിപ്പേര് വീണത്. മുപ്പതിലധികം സിനിമകളില്‍ ചെറിയ വേഷങ്ങളിലഭിനയിച്ച രഘു മോഹന്‍ ലാലിനൊപ്പം ദൃശ്യം-2വിലാണ് അവസാനമായി അഭിനയിച്ചത്. കമലഹാസനുമൊത്ത് അപൂര്‍വ്വ സഹോദരങ്ങള്‍ എന്ന ചിത്രത്തിലും രഘു അഭിനയിച്ചിട്ടുണ്ട്.

Related Articles
Next Story
Share it