മംഗളൂരു തൊക്കോട്ടെ വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ചായിരം രൂപയും കൊള്ളയടിച്ചു; കവര്‍ച്ച നടന്നത് കുടുംബം ഉറങ്ങിക്കിടക്കുന്നതിനിടെ

മംഗളൂരു: മംഗളൂരുവിനടുത്ത തൊക്കോട്ടെ വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 5,000 രൂപയും കവര്‍ച്ച ചെയ്തു. തൊക്കോട് ഒലപേട്ടിലെ ഓവര്‍ ബ്രിഡ്ജിന് സമീപത്തുള്ള ജയരാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. മേല്‍ക്കൂരയുടെ ടൈലുകള്‍ നീക്കം ചെയ്ത് മോഷ്ടാക്കള്‍ വീട്ടില്‍ പ്രവേശിച്ചിട്ടും കുടുംബാംഗങ്ങള്‍ ഉണര്‍ന്നിരുന്നില്ല. കുറച്ചുസമയത്തിന് ശേഷം വീട്ടിലെ ഒരു സ്ത്രീ ശബ്ദം കേട്ടുണര്‍ന്ന് അലാറം മുഴക്കിയതോടെ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഇതിനിടെ കുടുംബത്തിലെ മറ്റുള്ളവരും ഉണര്‍ന്നു. തുടര്‍ന്ന് അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും കവര്‍ന്നതായി വ്യക്തമായത്. ഇത് സംബന്ധിച്ച പരാതിയുടെ […]

മംഗളൂരു: മംഗളൂരുവിനടുത്ത തൊക്കോട്ടെ വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 5,000 രൂപയും കവര്‍ച്ച ചെയ്തു. തൊക്കോട് ഒലപേട്ടിലെ ഓവര്‍ ബ്രിഡ്ജിന് സമീപത്തുള്ള ജയരാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. മേല്‍ക്കൂരയുടെ ടൈലുകള്‍ നീക്കം ചെയ്ത് മോഷ്ടാക്കള്‍ വീട്ടില്‍ പ്രവേശിച്ചിട്ടും കുടുംബാംഗങ്ങള്‍ ഉണര്‍ന്നിരുന്നില്ല. കുറച്ചുസമയത്തിന് ശേഷം വീട്ടിലെ ഒരു സ്ത്രീ ശബ്ദം കേട്ടുണര്‍ന്ന് അലാറം മുഴക്കിയതോടെ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഇതിനിടെ കുടുംബത്തിലെ മറ്റുള്ളവരും ഉണര്‍ന്നു. തുടര്‍ന്ന് അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും കവര്‍ന്നതായി വ്യക്തമായത്. ഇത് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it