വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനതക്ക് യു.ഡി.എഫ്. ഭരണത്തോടെ മോചനമാകും- മുല്ലപ്പള്ളി

മാന്യ: വിലക്കയറ്റം ജനജീവിതം ദുസ്സമാക്കിയ അഞ്ചു വര്‍ഷമാണ് കഴിഞ്ഞു പോയതെന്ന് കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുള്‍പ്പെടെ അടിസ്ഥാന വര്‍ഗ്ഗത്തിന് അന്തസ് നേടിക്കൊടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും സംസ്ഥാനത്ത് യു.ഡി.എഫ്. ഭരണ സംവിധാനവുമായിരുന്നുവെന്നും നാട്ടില്‍ നിലനില്‍ക്കുന്ന ഐക്യം തകര്‍ത്ത് രാഷ്ട്രീയ മേല്‍കോയ്മ നേടാന്‍ ബി.ജെ.പി.യും സി.പി.എമ്മും മല്‍സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.എ. നെല്ലിക്കുന്നിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാന്യയില്‍ കുടുംബ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. ഗോവിന്ദന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നാരായണ […]

മാന്യ: വിലക്കയറ്റം ജനജീവിതം ദുസ്സമാക്കിയ അഞ്ചു വര്‍ഷമാണ് കഴിഞ്ഞു പോയതെന്ന് കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുള്‍പ്പെടെ അടിസ്ഥാന വര്‍ഗ്ഗത്തിന് അന്തസ് നേടിക്കൊടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും സംസ്ഥാനത്ത് യു.ഡി.എഫ്. ഭരണ സംവിധാനവുമായിരുന്നുവെന്നും നാട്ടില്‍ നിലനില്‍ക്കുന്ന ഐക്യം തകര്‍ത്ത് രാഷ്ട്രീയ മേല്‍കോയ്മ നേടാന്‍ ബി.ജെ.പി.യും സി.പി.എമ്മും മല്‍സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എ. നെല്ലിക്കുന്നിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാന്യയില്‍ കുടുംബ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. ഗോവിന്ദന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നാരായണ നിര്‍ച്ചാല്‍ സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദലി, അഡ്വ. സി.കെ. ശ്രീധരന്‍, ടി.ഇ. അബ്ദുല്ല, ഹക്കിം കുന്നില്‍, മൂസ ബി. ചെര്‍ക്കള, പി.എം. മുനീര്‍ ഹാജി, മാഹിന്‍ കേളോട്, നാരായണന്‍ നീര്‍ച്ചാല്‍, സി.എ. അബൂബക്കര്‍, അന്‍വര്‍ ഓസോണ്‍, ബദറുദ്ധീന്‍ താഷിം, ശ്യാം പ്രസാദ്, പി.ജി. ചന്ദ്രഹാസ റൈ, ഖാദര്‍ മാന്യ പ്രസംഗിച്ചു.

Related Articles
Next Story
Share it