അരവത്ത് തായത്ത് വീട് തറവാട്ടില്‍ കുടുംബയോഗം

പാലക്കുന്ന്: കഴകത്തില്‍ അംഗബലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അരവത്ത് തായത്ത് വീട് തറവാട്ടില്‍ കുടുംബയോഗം നടന്നു. ബാലകൃഷ്ണന്‍ കാരണവര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആദിശക്തി നാരായണന്‍ അധ്യക്ഷത വഹിച്ചു. വയനാട്ടുകുലവന്‍ തറവാടുകളില്‍ അനുഷ്ഠാന കര്‍മങ്ങള്‍ പരിപാലിക്കുന്ന വെളിച്ചപ്പാടന്മാര്‍ക്ക് പ്രതിമാസ ക്ഷേമ പെന്‍ഷന്‍ അനുവദിക്കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അശോകന്‍ നാലിട്ടുകാരന്‍, ബേഡകം കുഞ്ഞിക്കണ്ണന്‍, ചോയി പള്ളിക്കര, വേലേശ്വരം നാരായണന്‍, ശിമോജ് അമ്പലത്തറ, കുട്ടി സുരഭി, രാജന്‍ പൊടിപ്പളം എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 25ന് വിഷ്ണു സ്തംഭം പ്രതിഷ്ഠയ്ക്ക് ശേഷം […]

പാലക്കുന്ന്: കഴകത്തില്‍ അംഗബലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അരവത്ത് തായത്ത് വീട് തറവാട്ടില്‍ കുടുംബയോഗം നടന്നു. ബാലകൃഷ്ണന്‍ കാരണവര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആദിശക്തി നാരായണന്‍ അധ്യക്ഷത വഹിച്ചു. വയനാട്ടുകുലവന്‍ തറവാടുകളില്‍ അനുഷ്ഠാന കര്‍മങ്ങള്‍ പരിപാലിക്കുന്ന വെളിച്ചപ്പാടന്മാര്‍ക്ക് പ്രതിമാസ ക്ഷേമ പെന്‍ഷന്‍ അനുവദിക്കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അശോകന്‍ നാലിട്ടുകാരന്‍, ബേഡകം കുഞ്ഞിക്കണ്ണന്‍, ചോയി പള്ളിക്കര, വേലേശ്വരം നാരായണന്‍, ശിമോജ് അമ്പലത്തറ, കുട്ടി സുരഭി, രാജന്‍ പൊടിപ്പളം എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 25ന് വിഷ്ണു സ്തംഭം പ്രതിഷ്ഠയ്ക്ക് ശേഷം പുത്തരിക്ക് കുലകൊത്തും തുടര്‍ന്ന് നാഗപൂജ, തറവാട് യു.എ.ഇ കമ്മിറ്റിയുടെ ചെലവില്‍ നിര്‍മ്മിച്ച നാല് ശൗചാലയങ്ങളുടെ ഉദ്ഘാടനവും അന്ന് നടക്കും. 31ന് പുത്തരി കൊടുക്കലിന് ശേഷം തെയ്യം കൂടല്‍. പുലര്‍ച്ചെ പൊട്ടന്‍ തെയ്യവും കുണ്ടാര്‍ ചാമുണ്ഡിയും തുടര്‍ന്ന് കുറത്തിയമ്മയും കെട്ടിയാടും. ജനുവരി ഒന്നിന് 10 മുതല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടും. കോട്ടപ്പാറ വള്ളിയാനങ്ങാല്‍ തറവാട്ട് സ്ഥലത്ത് നിന്ന് കാലിച്ചാന്‍, ഗുളികന്‍ തെയ്യങ്ങള്‍ തറവാട്ടിലെത്തും. തുടര്‍ന്ന് നാല് തെയ്യങ്ങളുടെയും അഭിമുഖത്തിന് ശേഷം കാലിച്ചാന്‍, ഗുളികന്‍ തെയ്യാങ്ങള്‍ തിരിച്ചുപോകും.

Related Articles
Next Story
Share it