ഫാമിലി ഗ്രാന്റ് ഇഫ്താര്‍ മീറ്റും സൗഹൃദ സംഗമവും നടത്തി

മസ്‌കറ്റ്: മസ്‌കറ്റ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാമിലി ഗ്രാന്റ് ഇഫ്താര്‍ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. അസൈബ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ സംബന്ധിച്ചു.പ്രസിഡണ്ട് അഷ്റഫ് പാലസിന്റെ അധ്യക്ഷതയില്‍ നടന്ന സൗഹൃദ സംഗമം മസ്‌കറ്റ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മദ്രസ പൊതു പരീക്ഷയില്‍ അഞ്ചാം തരത്തില്‍ റാങ്ക് നേടിയ അബ്ബാസ് സൈഹനുള്ള അവാര്‍ഡ് എന്‍.കെ ഹസൈനാര്‍ ഹാജിക്ക് കൈമാറി.മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ഹാജി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.ഫവാസ് […]

മസ്‌കറ്റ്: മസ്‌കറ്റ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാമിലി ഗ്രാന്റ് ഇഫ്താര്‍ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. അസൈബ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ സംബന്ധിച്ചു.
പ്രസിഡണ്ട് അഷ്റഫ് പാലസിന്റെ അധ്യക്ഷതയില്‍ നടന്ന സൗഹൃദ സംഗമം മസ്‌കറ്റ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മദ്രസ പൊതു പരീക്ഷയില്‍ അഞ്ചാം തരത്തില്‍ റാങ്ക് നേടിയ അബ്ബാസ് സൈഹനുള്ള അവാര്‍ഡ് എന്‍.കെ ഹസൈനാര്‍ ഹാജിക്ക് കൈമാറി.
മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ഹാജി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ഫവാസ് ആനബാഗില്‍, എഞ്ചിനീയര്‍ ഷുകൂര്‍, അബ്ദുള്ള കമ്പാര്‍ സംസാരിച്ചു. റഫീഖ് എര്‍മാളം സ്വാഗതവും മുജീബ് തയലങ്ങാടി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it