മംഗല്‍പാടി താലൂക്ക് ആസ്പത്രി സൂപ്രണ്ടിനെതിരെയുള്ളത് വ്യാജ ആരോപണങ്ങള്‍- കെ.ജി.എം.ഒ.എ

കാസര്‍കോട്: മംഗല്‍പാടി താലുക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. ഷാന്റിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും വ്യക്തിഹത്യ ചെയ്യാനും ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന കുല്‍സിത ശ്രമങ്ങളെ അപലപിക്കുന്നതായി കെ.ജി.എം ഒ.എ. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മാസം 26ന് മംഗല്‍പാടിയില്‍ എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് വേണ്ടി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അന്ന് കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം ആദ്യ ഡോസ് വാക്‌സിനേഷന്‍ എടുക്കുന്നതിന് മുമ്പ് ആന്റിജന്‍ ടെസ്റ്റ് എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അവിടെ കൂടിയ കുറച്ചു പേര്‍ സംഘര്‍ഷമുണ്ടാക്കുകയും […]

കാസര്‍കോട്: മംഗല്‍പാടി താലുക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. ഷാന്റിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും വ്യക്തിഹത്യ ചെയ്യാനും ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന കുല്‍സിത ശ്രമങ്ങളെ അപലപിക്കുന്നതായി കെ.ജി.എം ഒ.എ. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മാസം 26ന് മംഗല്‍പാടിയില്‍ എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് വേണ്ടി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അന്ന് കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം ആദ്യ ഡോസ് വാക്‌സിനേഷന്‍ എടുക്കുന്നതിന് മുമ്പ് ആന്റിജന്‍ ടെസ്റ്റ് എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അവിടെ കൂടിയ കുറച്ചു പേര്‍ സംഘര്‍ഷമുണ്ടാക്കുകയും ലാപ്‌ടോപ്പ് തല്ലി തകര്‍ക്കുകയും ചെയ്തു. അവിടെയുള്ള ജെ.എച്ച്.ഐ. ഉള്‍പ്പടെയുള്ള ആരോഗ്യ വകുപ്പു ജീവനക്കാരെ ആക്രമിക്കുകയും മെഡിക്കല്‍ ഓഫീസറുടെ മൊബൈല്‍ ഫോണും നശിപ്പിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്കെതിരെയും അക്രമണമുണ്ടായി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഈ വിരോധം തീര്‍ക്കുന്നതിനാണ് ഡോക്ടര്‍ക്കെതിരെ വ്യാജ ആരോപണങ്ങളുമായി ചിലര്‍ രംഗത്ത് വന്നിരിക്കുന്നതെന്നും നീതി കിട്ടുന്നതിനായി സംഘടന മുന്നോട്ട് പോകുമെന്നും കെ.ജി.എം ഒ.എ. ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ഡോ. ഡി.ജി.രമേശ്, സെക്രട്ടറി മുഹമ്മദ് റിയാസ്, വൈസ് പ്രസിഡണ്ട് ഡോ. വി. സുരേശന്‍, സംസ്ഥാന ട്രഷറര്‍ ഡോ. ജമാല്‍ അഹമദ്, ഡോ. ഷാന്റി സംബന്ധിച്ചു.

Related Articles
Next Story
Share it