ജീവനക്കാര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന പരാതി; ബാങ്ക് സെക്രട്ടറിയെ സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടിയുമായി ബന്ധമുള്ള സംഘടനകളില്‍ നിന്ന് ഒഴിവാക്കിയെന്നും നേതൃത്വം

തൃക്കരിപ്പൂര്‍: ജീവനക്കാര്‍ക്കെതിരെ കൃത്രിമ തെളിവുകളുണ്ടാക്കി അപവാദപ്രചരണം നടത്തിയെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയെ സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ഇതിന് പുറമെ പാര്‍ട്ടിയുമായി ബന്ധമുള്ള സംഘടനകളിലെ തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. സി.പി.എം നിയന്ത്രണത്തിലുള്ള മാണിയാട്ട് സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറിയും ഡി.വൈ.എഫ്,ഐ തൃക്കരിപ്പൂര്‍ മുന്‍ ബ്ലോക്ക് പ്രസിഡണ്ടുമായ കെ.വി രവീന്ദ്രനെതിരെയാണ് പാര്‍ട്ടി കടുത്ത നടപടി സ്വീകരിച്ചത്. സി.പി.എം മാണിയാട്ട് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു രവീന്ദ്രന്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക്കല്‍ […]

തൃക്കരിപ്പൂര്‍: ജീവനക്കാര്‍ക്കെതിരെ കൃത്രിമ തെളിവുകളുണ്ടാക്കി അപവാദപ്രചരണം നടത്തിയെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയെ സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ഇതിന് പുറമെ പാര്‍ട്ടിയുമായി ബന്ധമുള്ള സംഘടനകളിലെ തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. സി.പി.എം നിയന്ത്രണത്തിലുള്ള മാണിയാട്ട് സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറിയും ഡി.വൈ.എഫ്,ഐ തൃക്കരിപ്പൂര്‍ മുന്‍ ബ്ലോക്ക് പ്രസിഡണ്ടുമായ കെ.വി രവീന്ദ്രനെതിരെയാണ് പാര്‍ട്ടി കടുത്ത നടപടി സ്വീകരിച്ചത്.

സി.പി.എം മാണിയാട്ട് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു രവീന്ദ്രന്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ബാങ്കിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ രവീന്ദ്രന്‍ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കുകയും അപവാദപ്രചരണം നടത്തുകയും ചെയ്തുവെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

Fake propaganda against staffs; Bank secretary was expelled from the CPM local committee

Related Articles
Next Story
Share it