വ്യാജ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ്: പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിന് വ്യാജ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി കെട്ടിട നമ്പര്‍ സമ്പാദിച്ചെന്ന കേസില്‍ കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കാസര്‍കോട് നഗരസഭാ കാര്യാലയത്തിലെത്തി സെക്രട്ടറി മുഹമ്മദ് ഷാഫിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞു. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. എം.ജി റോഡരികില്‍ പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്ന് കാട്ടിയാണ് വ്യാജ രേഖകള്‍ നല്‍കി ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റെടുത്തുവെന്നാണ് കേസ്. പി.എം ഹസീബ്, ഭാര്യ ഷബാന, റവന്യൂ ഇന്‍സ്‌പെക്ടര്‍ […]

കാസര്‍കോട്: പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിന് വ്യാജ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി കെട്ടിട നമ്പര്‍ സമ്പാദിച്ചെന്ന കേസില്‍ കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കാസര്‍കോട് നഗരസഭാ കാര്യാലയത്തിലെത്തി സെക്രട്ടറി മുഹമ്മദ് ഷാഫിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞു. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. എം.ജി റോഡരികില്‍ പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്ന് കാട്ടിയാണ് വ്യാജ രേഖകള്‍ നല്‍കി ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റെടുത്തുവെന്നാണ് കേസ്. പി.എം ഹസീബ്, ഭാര്യ ഷബാന, റവന്യൂ ഇന്‍സ്‌പെക്ടര്‍ നാരായണനായക്, റവന്യൂ ഓഫീസര്‍ റംസി ഇസ്മായില്‍, ഡഫേദാര്‍ ചന്ദ്രകാന്ത എന്നിവരടക്കം ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

Related Articles
Next Story
Share it