നാട്ടികയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മരിച്ചതായി ബി ജെ പി മുഖപത്രത്തില്‍ വ്യാജ വാര്‍ത്ത; നടപടിക്കൊരുങ്ങി സിപിഐ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ വാര്‍ത്തയുമായി ബിജെപി മുഖപത്രം. സിപിഐ നേതാവും നാട്ടികയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ സി സി മുകുന്ദന്‍ മരിച്ചതായാണ് ചരമ പേജില്‍ ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ജന്മഭൂമി തൃശൂര്‍ എഡിഷനിലാണ് വാര്‍ത്ത വന്നത്. ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി പി ഐ അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ പത്രത്തിന്റെ ഇ-പതിപ്പില്‍ നിന്ന് വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നാട്ടികയിലെ സിറ്റിംഗ് എം എല്‍ എയായ ഗീതാ ഗോപിയെ മാറ്റി […]

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ വാര്‍ത്തയുമായി ബിജെപി മുഖപത്രം. സിപിഐ നേതാവും നാട്ടികയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ സി സി മുകുന്ദന്‍ മരിച്ചതായാണ് ചരമ പേജില്‍ ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ജന്മഭൂമി തൃശൂര്‍ എഡിഷനിലാണ് വാര്‍ത്ത വന്നത്.

ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി പി ഐ അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ പത്രത്തിന്റെ ഇ-പതിപ്പില്‍ നിന്ന് വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നാട്ടികയിലെ സിറ്റിംഗ് എം എല്‍ എയായ ഗീതാ ഗോപിയെ മാറ്റി സി സി മുകുന്ദനെ സി പി ഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് വ്യാജ വാര്‍ത്ത വന്നത്.

Related Articles
Next Story
Share it