മംഗളൂരുവില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാന്‍ എത്തിയ സ്ത്രീയോട് ഫ്‌ളാറ്റ് ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരാള്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു; വഞ്ചന മനസിലായത് യഥാര്‍ഥ ഉടമ വന്നപ്പോള്‍, പൊലീസ് കേസെടുത്തു

മംഗളൂരു: മംഗളൂരു ബന്തറില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാന്‍ എത്തിയ സ്ത്രീയോട് ഫ്‌ളാറ്റ് ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരാള്‍ അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു. ഇതുസംബന്ധിച്ച പരാതിയില്‍ ബന്തര്‍ പൊലീസ് കേസെടുത്തു. ബന്തര്‍ കെഎസ് റാവു റോഡില്‍ സ്ഥിതിചെയ്യുന്ന ഫ്ളാറ്റ് നഗരത്തിലെ ഒരു സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ബെല്‍ത്തങ്ങാടി സ്വദേശിനിയായ സ്ത്രീയാണ് വാടകയ്ക്ക് എടുത്തത്. ബെല്‍ത്തങ്ങാടി സ്വദേശിനി 2020 ജൂണില്‍ വാടകക്ക് ഒരു വീട് അന്വേഷിക്കുകയും കദ്രിയിലെ ബ്രോക്കര്‍ പ്രദീപുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. കെഎസ് റാവു റോഡിനടുത്തുള്ള ഒരു […]

മംഗളൂരു: മംഗളൂരു ബന്തറില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാന്‍ എത്തിയ സ്ത്രീയോട് ഫ്‌ളാറ്റ് ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരാള്‍ അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു. ഇതുസംബന്ധിച്ച പരാതിയില്‍ ബന്തര്‍ പൊലീസ് കേസെടുത്തു. ബന്തര്‍ കെഎസ് റാവു റോഡില്‍ സ്ഥിതിചെയ്യുന്ന ഫ്ളാറ്റ് നഗരത്തിലെ ഒരു സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ബെല്‍ത്തങ്ങാടി സ്വദേശിനിയായ സ്ത്രീയാണ് വാടകയ്ക്ക് എടുത്തത്. ബെല്‍ത്തങ്ങാടി സ്വദേശിനി 2020 ജൂണില്‍ വാടകക്ക് ഒരു വീട് അന്വേഷിക്കുകയും കദ്രിയിലെ ബ്രോക്കര്‍ പ്രദീപുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. കെഎസ് റാവു റോഡിനടുത്തുള്ള ഒരു റസിഡന്‍ഷ്യല്‍ കോംപ്ലക്സിന്റെ താഴത്തെ നിലയില്‍ ഒരു ഫ്ളാറ്റ് വാടകയ്ക്ക് ലഭ്യമാണെന്ന് പ്രദീപ് സ്ത്രീയെ അറിയിച്ചു. സ്ത്രീ ഫ്ളാറ്റ് കണ്ട് ഇഷ്ടപ്പെടുകയും വാടകയ്ക്ക് എടുക്കാന്‍ സമ്മതിക്കുകയും ചെയ്തു. കൂടാതെ ഡെപ്പോസിറ്റ് തുകയായി അഞ്ച് ലക്ഷം രൂപ നല്‍കാനും സമ്മതിച്ചു. ഈ സമയം മുഹമ്മദ് അഷ്റഫ് എന്നയാള്‍ വന്ന് താന്‍ ഫ്ളാറ്റിന്റെ ഉടമയാണെന്ന് സ്ത്രീയെ അറിയിക്കുകയും അഞ്ച് ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് സ്ത്രീ മുഹമ്മദ് അഷ്റഫിന്റെ അക്കൗണ്ടില്‍ പണമടച്ചു. കരാര്‍ ഒപ്പിട്ട ശേഷം സ്ത്രീ ഫ്ളാറ്റിലേക്ക് താമസം മാറ്റി.

മൂന്ന് മാസങ്ങള്‍ക്ക് ശേഷം മുഹമ്മദ് അലി എന്നയാള്‍ ഫ്ളാറ്റിലെത്തുകയും മൂന്ന് മാസത്തെ വാടക ആവശ്യപ്പെടുകയുംചെയ്തു. താന്‍ അഞ്ചുലക്ഷം രൂപ ഉടമയുടെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെന്ന് സ്ത്രീ അറിയിച്ചു. ഫ്ളാറ്റിന്റെ ഉടമ താനാണെന്ന് മുഹമ്മദ് അലി വ്യക്തമാക്കിയതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടതായി സ്ത്രീക്ക് ബോധ്യപ്പെട്ടത്. ഫ്ളാറ്റിന്റെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയ മുഹമ്മദ് അഷ്റഫ് ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ത്രീയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.
പ്രതി നിരവധി പേരെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ച് പണം സമ്പാദിച്ചതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ഫ്ളറ്റുകള്‍ വാടകയ്ക്ക് എടുക്കുകയും തുടര്‍ന്ന് വാടകയ്ക്ക് നല്‍കുകയും വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കുകയും ചെയ്യുകയെന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it