ആര്‍.ബി.ഐക്ക് അയച്ച പണത്തില്‍ 100 രൂപയുടെ 30 കള്ളനോട്ടുകള്‍; കര്‍ണാടകയിലെ നാല് ബാങ്ക് ശാഖകളുടെ മാനേജര്‍മാര്‍ക്കെതിരെ കേസ്

ബംഗളൂരു: ആര്‍.ബി.ഐക്ക് അയച്ച പണത്തില്‍ 100 രൂപയുടെ 30 കള്ളനോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ നാല് ബാങ്ക് ശാഖകളുടെ മാനേജര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആര്‍.ബി.ഐയുടെ പരാതിയില്‍ ഹലാസുരു ഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.ഉഡുപ്പി, മണിപ്പാല്‍, ഹുബ്ബള്ളി, ബംഗളൂരുവിലെ മല്ലേശ്വരം ബാങ്ക് ശാഖകളുടെ മാനേജര്‍മാര്‍ക്കെതിരെയാണ് കേസ്. ഈ ബാങ്കുകളില്‍ നിന്ന് ആര്‍ബിഐയിലേക്ക് അയച്ച പണത്തിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്.ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യുബിഐ ബാങ്ക് മാനേജര്‍മാര്‍ക്കെതിരെയാണ് ആര്‍ബിഐ മാനേജര്‍ ആനന്ദ് പരാതി നല്‍കിയത്. […]

ബംഗളൂരു: ആര്‍.ബി.ഐക്ക് അയച്ച പണത്തില്‍ 100 രൂപയുടെ 30 കള്ളനോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ നാല് ബാങ്ക് ശാഖകളുടെ മാനേജര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആര്‍.ബി.ഐയുടെ പരാതിയില്‍ ഹലാസുരു ഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ഉഡുപ്പി, മണിപ്പാല്‍, ഹുബ്ബള്ളി, ബംഗളൂരുവിലെ മല്ലേശ്വരം ബാങ്ക് ശാഖകളുടെ മാനേജര്‍മാര്‍ക്കെതിരെയാണ് കേസ്. ഈ ബാങ്കുകളില്‍ നിന്ന് ആര്‍ബിഐയിലേക്ക് അയച്ച പണത്തിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്.
ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യുബിഐ ബാങ്ക് മാനേജര്‍മാര്‍ക്കെതിരെയാണ് ആര്‍ബിഐ മാനേജര്‍ ആനന്ദ് പരാതി നല്‍കിയത്. അന്വേഷണത്തിന് ഹാജരാകാന്‍ ബാങ്കുകളുടെ മാനേജര്‍മാര്‍ക്ക് നോട്ടീസ് നല്‍കും. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related Articles
Next Story
Share it