വ്യാജ സര്‍ട്ടിഫിക്കറ്റ്: നിഖിലിന്റെ കൂട്ടാളി അബിന്‍ രാജും പിടിയില്‍

ആലപ്പുഴ: എം.കോം പ്രവേശനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ കൂട്ടാളിയും മുന്‍ എസ്.എഫ്.ഐ നേതാവുമായ അബിന്‍ രാജ് പിടിയില്‍. അബിന്‍ രാജ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജന്‍സിയില്‍ നിന്ന് തന്നെയെന്ന് അബിന്‍ രാജ് പൊലീസിനോട് സമ്മതിച്ചു. അബിന്‍ രാജ് മാലിദ്വീപില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.കായംകുളം പൊലീസ് ചോദ്യം ചെയ്തു വരുന്നു. നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത് അബിനായിരുന്നു. എസ്.എഫ്.ഐ മുന്‍ […]

ആലപ്പുഴ: എം.കോം പ്രവേശനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ കൂട്ടാളിയും മുന്‍ എസ്.എഫ്.ഐ നേതാവുമായ അബിന്‍ രാജ് പിടിയില്‍. അബിന്‍ രാജ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജന്‍സിയില്‍ നിന്ന് തന്നെയെന്ന് അബിന്‍ രാജ് പൊലീസിനോട് സമ്മതിച്ചു. അബിന്‍ രാജ് മാലിദ്വീപില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കായംകുളം പൊലീസ് ചോദ്യം ചെയ്തു വരുന്നു. നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത് അബിനായിരുന്നു. എസ്.എഫ്.ഐ മുന്‍ ഏരിയ പ്രസിഡണ്ടും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിന്‍. അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാന്‍ സഹായിച്ചതെന്ന് നിഖില്‍ തോമസ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതോടെ മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മര്‍ദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു.
കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് അബിന്‍ മാലിദ്വീപില്‍ നിന്ന് വിമാനം കയറിയത്. ചെന്നൈയില്‍ ഇറങ്ങിയ ശേഷം കൊച്ചിയിലേക്ക് വരികയായിരുന്നു. ഇന്നലെ രാത്രി 11.30ന് നെടുമ്പാശേരിയിലെത്തിയ അബിനെ അവിടെ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles
Next Story
Share it