തിരുവനന്തപുരം മുതല്‍ ലണ്ടന്‍ വരെ സൈക്കിള്‍ യാത്ര നടത്തുന്ന ഫായിസ് അഷ്‌റഫിന് സ്വീകരണം നല്‍കി

കാസര്‍കോട്: തിരുവനന്തപുരം മുതല്‍ ലണ്ടന്‍ വരെ സൈക്കിള്‍ യാത്ര നടത്തുന്ന കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫിന് മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തും കാസര്‍കോട് പൗരാവലിയും ചേര്‍ന്ന് മൊഗ്രാല്‍പുത്തൂരില്‍ സ്വീകരണം നല്‍കി.വിവിധ ബോധവല്‍ക്കരണവുമായി 450 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് ലണ്ടനിലേക്ക് സൈക്കിള്‍ യാത്ര നടത്തുകയാണ് കോഴിക്കോട് സ്വദേശിയായ യുവ എഞ്ചിനീയര്‍ ഫായിസ് അഷ്റഫ്. പോളിയോ നിര്‍മ്മാര്‍ജ്ജനം, കുട്ടികളുടെ അവകാശ സംരക്ഷണം, മാതൃഭാഷാ പഠന സ്വാതന്ത്ര്യം, വ്യായാമത്തിലൂടെ ആരോഗ്യ പരിരക്ഷ, പരിസ്ഥിതി സംരക്ഷണം, ഹൃദയാരോഗ്യം തുടങ്ങിയ തീമുകളോടെയാണ് ഫായിസ് 35 രാജ്യങ്ങളിലൂടെ […]

കാസര്‍കോട്: തിരുവനന്തപുരം മുതല്‍ ലണ്ടന്‍ വരെ സൈക്കിള്‍ യാത്ര നടത്തുന്ന കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫിന് മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തും കാസര്‍കോട് പൗരാവലിയും ചേര്‍ന്ന് മൊഗ്രാല്‍പുത്തൂരില്‍ സ്വീകരണം നല്‍കി.
വിവിധ ബോധവല്‍ക്കരണവുമായി 450 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് ലണ്ടനിലേക്ക് സൈക്കിള്‍ യാത്ര നടത്തുകയാണ് കോഴിക്കോട് സ്വദേശിയായ യുവ എഞ്ചിനീയര്‍ ഫായിസ് അഷ്റഫ്. പോളിയോ നിര്‍മ്മാര്‍ജ്ജനം, കുട്ടികളുടെ അവകാശ സംരക്ഷണം, മാതൃഭാഷാ പഠന സ്വാതന്ത്ര്യം, വ്യായാമത്തിലൂടെ ആരോഗ്യ പരിരക്ഷ, പരിസ്ഥിതി സംരക്ഷണം, ഹൃദയാരോഗ്യം തുടങ്ങിയ തീമുകളോടെയാണ് ഫായിസ് 35 രാജ്യങ്ങളിലൂടെ യാത്ര നടത്തുന്നത്. സ്വാതന്ത്ര്യദിനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര 2024 മാര്‍ച്ച് 15ന് ലണ്ടനില്‍ അവസാനിക്കുന്ന തരത്തിലാണ് ഫായിസിന്റെ തയ്യാറെടുപ്പ്. ഇതിനോടകം വിവിധ ജില്ലകളിലൂടെ കടന്ന് വന്ന ഫായിസിന് എങ്ങും ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തും കാസര്‍കോട് പൗരാവലിയും ചേര്‍ന്ന് നല്‍കിയ സ്വീകരണത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍, വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it