സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയില്‍ നേട്ടംകൊയ്ത് ഫഹ്മിയും തനീഷയും

കൊച്ചി: എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംപ്രൂവൈസ്ഡ് എക്‌സ്പിരിമെന്റ്‌സില്‍ എ ഗ്രേഡ് നേടി ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനികളായ ഫഹ്മി മറിയമും ഫാത്തിമ തനീഷയും നേട്ടം കൊയ്തു. പരീക്ഷണങ്ങള്‍ മെച്ചപ്പെടുത്താനുള്ള മത്സരത്തില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് മാറ്റുരച്ചത്. എ ഗ്രേഡ് നേട്ടം വലിയ സന്തോഷം പകരുന്നുവെന്ന് ഫഹ്മിയും തനീഷയും പറഞ്ഞു. കാസര്‍കോട്ടെ വൈസ്രോയി ഹോട്ടല്‍ ഉടമ സിയാവുദ്ദീന്റെയും ഫാത്തിമ ഗുല്‍നയുടേയും മകളാണ് ഫഹ്മി മറിയം.ബേവിഞ്ചയിലെ സിദ്ദീഖ് പിയുടേയും സഫ്രീന കൊവ്വലിന്റെയും മകളാണ് ഫാത്തിമ […]

കൊച്ചി: എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംപ്രൂവൈസ്ഡ് എക്‌സ്പിരിമെന്റ്‌സില്‍ എ ഗ്രേഡ് നേടി ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനികളായ ഫഹ്മി മറിയമും ഫാത്തിമ തനീഷയും നേട്ടം കൊയ്തു. പരീക്ഷണങ്ങള്‍ മെച്ചപ്പെടുത്താനുള്ള മത്സരത്തില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് മാറ്റുരച്ചത്. എ ഗ്രേഡ് നേട്ടം വലിയ സന്തോഷം പകരുന്നുവെന്ന് ഫഹ്മിയും തനീഷയും പറഞ്ഞു. കാസര്‍കോട്ടെ വൈസ്രോയി ഹോട്ടല്‍ ഉടമ സിയാവുദ്ദീന്റെയും ഫാത്തിമ ഗുല്‍നയുടേയും മകളാണ് ഫഹ്മി മറിയം.
ബേവിഞ്ചയിലെ സിദ്ദീഖ് പിയുടേയും സഫ്രീന കൊവ്വലിന്റെയും മകളാണ് ഫാത്തിമ തനീഷ. ഇരുവരേയും ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു

Related Articles
Next Story
Share it