കോവിഡ് വാക്‌സിന്‍ കുത്തിവെച്ച ഭാഗത്ത് വെച്ചാല്‍ ബള്‍ബ് പ്രകാശിക്കുമോ? യാഥാര്‍ത്ഥ്യമെന്ത്?

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമാകുമ്പോഴും വാക്‌സിന്‍ സംബന്ധിച്ച് വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കോവിഡ് വാക്‌സിന്‍ കുത്തിവെച്ച ഭാഗത്ത് വെച്ചാല്‍ ബള്‍ബ് പ്രകാശിക്കുമെന്ന തരത്തിലുള്ള സന്ദേശമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വീഡിയോ സഹിതമാണ് പ്രചരണം. 22 സെക്കന്‍ഡ് വരുന്ന ഒരാളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. ആദ്യ ഡോസ് വാക്സിന്‍ കുത്തിവെച്ചയാളാണ് താനെന്നും കൈയ്യിലെ വാക്സിന്‍ കുത്തിവെച്ച ഭാഗത്ത് എല്‍ ഇ ഡി ബള്‍ബ് വെച്ചാപ്പോള്‍ ബള്‍ബ് […]

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമാകുമ്പോഴും വാക്‌സിന്‍ സംബന്ധിച്ച് വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കോവിഡ് വാക്‌സിന്‍ കുത്തിവെച്ച ഭാഗത്ത് വെച്ചാല്‍ ബള്‍ബ് പ്രകാശിക്കുമെന്ന തരത്തിലുള്ള സന്ദേശമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വീഡിയോ സഹിതമാണ് പ്രചരണം.

22 സെക്കന്‍ഡ് വരുന്ന ഒരാളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. ആദ്യ ഡോസ് വാക്സിന്‍ കുത്തിവെച്ചയാളാണ് താനെന്നും കൈയ്യിലെ വാക്സിന്‍ കുത്തിവെച്ച ഭാഗത്ത് എല്‍ ഇ ഡി ബള്‍ബ് വെച്ചാപ്പോള്‍ ബള്‍ബ് പ്രകാശിച്ചുവെന്നും അദ്ദേഹം പറയുന്നു. സംശയം തീര്‍ക്കാന്‍ കൈയ്യിലെ മറ്റ് ഭാഗത്ത് ബള്‍ബ് വെച്ചെങ്കിലും കത്തിയില്ല. ഇത് വീഡിയോയില്‍ ചെയ്ത് കാണിക്കുകയും ചെയ്യുന്നുണ്ട്. കയ്യിലെ ഒരു ഭാഗത്ത് മാത്രം ബള്‍ബ് കത്തുകയും മറ്റു ഭാഗത്ത് വെക്കുമ്പോള്‍ ബള്‍ബ് പ്രകാശിക്കാത്തതും വീഡിയോയില്‍ കാണാം. ഇതോടെ സത്യമാണെന്ന് വിശ്വസിച്ച് നിരവധി പേര്‍ വീഡിയോ ഷയര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ ഇതിന്റെ വസ്തുത വിവരിച്ച് വീഡിയോ ചെയ്തയാള്‍ തന്നെ പിന്നീട് രംഗത്തെത്തി. മറ്റുള്ളവരെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രാങ്ക് വീഡിയോ ആയിരുന്നു ഇത്. വീഡിയോ അബദ്ധവശാല്‍ വൈറലാകുകയായിരുന്നു. ഒരുതരത്തിലും വാക്സിനേഷനുമായി ഇതിന് ബന്ധമില്ല. വീഡിയോയില്‍ ഉപയോഗിച്ചത് എമര്‍ജന്‍സി (ഇന്‍വര്‍ട്ടര്‍) ബള്‍ബാണെന്നും എര്‍ത്തിംഗുണ്ടായ

രണ്ടു വീഡിയോകളും കാണാം:

Related Articles
Next Story
Share it