യുവാവിനെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: യുവാവിനെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിന്നിഗോളി പക്ഷികെരെ സ്വദേശിയും പരേതനായ ദിനേശിന്റെ മകനുമായ സുശാന്ത് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മംഗളൂരു സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട കുളായിയിലെ സണ്‍റൈസ് കോര്‍പ്പറേഷന്റെ ഓഫീസിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടത്. സുശാന്തിന്റെ മാതാപിതാക്കള്‍ 15 വര്‍ഷം മുമ്പ് മരിച്ചിരുന്നു. വായ്പയെടുത്ത വന്‍തുക തിരിച്ചടക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമമാണ് സുശാന്തിന്റെ ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു.

Related Articles
Next Story
Share it