യെദ്യൂരപ്പയുടെ മുഖ്യമന്ത്രി ഭാവി തുലാസിലായതോടെ ആശങ്കയിലായി കോണ്‍ഗ്രസില്‍ നിന്ന് ചാടിവന്ന നേതാക്കള്‍; കര്‍ണാടക രാഷ്ട്രീയം ചൂടുപിടിക്കുന്നു

ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയുടെ മുഖ്യമന്ത്രി സ്ഥാനം തുലാസിലായ സാഹചര്യത്തില്‍ ആശങ്കയിലായി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാക്കള്‍. ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് ഭരണം പിടിച്ചെടുത്ത യെദ്യൂരപ്പ പദവിയൊഴിയുന്നതോടെ ഈ നേതാക്കളുടെ ഭാവി ആശങ്കയിലാണ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിനെ വീഴ്ത്തി ബി.ജെ.പിയിലേക്ക് ചേക്കേറിയ നേതാക്കള്‍ യെദ്യൂരപ്പയുടെ തണലിലായിരുന്നു കഴിഞ്ഞിരുന്നു. യെദിയൂരപ്പ മാറുന്നതോടെ ബി.ജെ.പിയില്‍ തങ്ങള്‍ അവഗണന നേരിടേണ്ടിവരുമെന്ന ആശങ്കയുള്ള വിമത നേതാക്കളായ ആറ് പേരും വെള്ളിയാഴ്ച യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ ഡോ. കെ. സുധാകര്‍, ബൈരതി […]

ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയുടെ മുഖ്യമന്ത്രി സ്ഥാനം തുലാസിലായ സാഹചര്യത്തില്‍ ആശങ്കയിലായി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാക്കള്‍. ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് ഭരണം പിടിച്ചെടുത്ത യെദ്യൂരപ്പ പദവിയൊഴിയുന്നതോടെ ഈ നേതാക്കളുടെ ഭാവി ആശങ്കയിലാണ്.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിനെ വീഴ്ത്തി ബി.ജെ.പിയിലേക്ക് ചേക്കേറിയ നേതാക്കള്‍ യെദ്യൂരപ്പയുടെ തണലിലായിരുന്നു കഴിഞ്ഞിരുന്നു. യെദിയൂരപ്പ മാറുന്നതോടെ ബി.ജെ.പിയില്‍ തങ്ങള്‍ അവഗണന നേരിടേണ്ടിവരുമെന്ന ആശങ്കയുള്ള വിമത നേതാക്കളായ ആറ് പേരും വെള്ളിയാഴ്ച യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ ഡോ. കെ. സുധാകര്‍, ബൈരതി ബസവരാജ്, ബി.സി. പാട്ടീല്‍, എം.ടി.ബി. നാഗരാജ്, കെ. ഗോപാലയ്യ, ശിവറാം ഹെബ്ബാര്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.

സഖ്യസര്‍ക്കാറിനെ ഓപറേഷന്‍ താമരയിലൂടെ വീഴ്ത്തിയ യെദ്യൂരപ്പ പാര്‍ട്ടിയിലെ ചില നേതാക്കളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പ് മറികടന്നും സഖ്യം വിട്ടെത്തിയ നേതാക്കളെ സംരക്ഷിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് ജയിച്ചെത്തിയവരെ മന്ത്രിമാരാക്കിയ യെദ്യൂരപ്പ, ഉപതെരഞ്ഞെടുപ്പില്‍ തോറ്റിട്ടും എം.ടി.ബി നാഗരാജിനെ നിയമനിര്‍മാണ കൗണ്‍സിലിലെത്തിച്ച് മന്ത്രിയാക്കിയിരുന്നു.

കൂടിക്കാഴ്ചക്ക് പിന്നാലെ യെദ്യൂരപ്പക്ക് പിന്തുണയുമായി ഇവര്‍ രാജിക്കൊരുങ്ങുകയാണെന്ന അഭ്യൂഹവും പരന്നു. അതേസമയം തങ്ങള്‍ രാജിവെക്കില്ലെന്നും സ്വാഭാവിക കൂടിക്കാഴ്ചയാണ് നടന്നതെന്നും നേതാക്കള്‍ പ്രതികരിച്ചു.

Related Articles
Next Story
Share it