കേന്ദ്ര ഐ ടി നയം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സമയം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; വഴങ്ങാതെ മൂന്ന് ഭീമന്മാരും; നാളെ മുതല്‍ രാജ്യത്ത് വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവ അപ്രത്യക്ഷമാകുമോ?

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐ.ടി നയം നടപ്പിലാക്കാന്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവര്‍ക്ക് അനുവദിച്ച സമയം ചൊവ്വാഴ്ച അവസാനിക്കും. എന്നാല്‍ കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നയം മാറ്റാന്‍ മൂവരും തയ്യാറായിട്ടില്ല. ഇതോടെ കേന്ദ്രം എന്ത് നടപടി സ്വീകരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ടെക് ലോകം. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയെല്ലാം രാജ്യത്ത് നിരോധിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ […]

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐ.ടി നയം നടപ്പിലാക്കാന്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവര്‍ക്ക് അനുവദിച്ച സമയം ചൊവ്വാഴ്ച അവസാനിക്കും. എന്നാല്‍ കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നയം മാറ്റാന്‍ മൂവരും തയ്യാറായിട്ടില്ല. ഇതോടെ കേന്ദ്രം എന്ത് നടപടി സ്വീകരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ടെക് ലോകം. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയെല്ലാം രാജ്യത്ത് നിരോധിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം സമയം അനുവദിക്കുകയായിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സമൂഹമാധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ലോകശ്രദ്ധ നേടുന്നത് തടയാനാണ് പുതിയ നിയമമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പൗരന്റെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിയമിക്കണം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹഹിക്കുക, കണ്ടന്റുകള്‍ പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കണം എന്നും നിര്‍ദേശത്തില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടാതെ ഒ.ടി.ടികള്‍ക്കും ഇത് ബാധകമാണ്. അതേസമയം കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഐ.ടി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ഫെയ്സ്ബുക്ക് ആവശ്യപ്പെട്ടു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കാതിരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി.

Related Articles
Next Story
Share it