തിരഞ്ഞെടുപ്പ്ചട്ടം ലംഘിച്ച് സി.പി.എമ്മിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ്; എസ്.ഐക്കെതിരെ കേസെടുത്തു

കാസര്‍കോട്: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എസ്.ഐ പരസ്യമായി സി.പി.എമ്മിനെ പിന്തുണച്ചതായി പരാതി. കാസര്‍കോട് എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖാണ് ഫേസ് ബുക്ക് പ്രൊഫൈലില്‍ 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന പോസ്റ്റര്‍ ഫോട്ടോ സഹിതം പ്രചരിപ്പിച്ചത്. ഇതിനെതിരെ അഡ്വ. ഷാജിദ് കമ്മാടം പരാതി ഉയര്‍ത്തിയതോടെ കാസര്‍കോട് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നേരിട്ട് ഇടപെടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു പാര്‍ട്ടിയെ പരസ്യമായി പിന്തുണച്ച് പ്രചാരണം നടത്തുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റപ്രസെന്റേഷന്‍ ഓഫ് ദി […]

കാസര്‍കോട്: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എസ്.ഐ പരസ്യമായി സി.പി.എമ്മിനെ പിന്തുണച്ചതായി പരാതി. കാസര്‍കോട് എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖാണ് ഫേസ് ബുക്ക് പ്രൊഫൈലില്‍ 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന പോസ്റ്റര്‍ ഫോട്ടോ സഹിതം പ്രചരിപ്പിച്ചത്. ഇതിനെതിരെ അഡ്വ. ഷാജിദ് കമ്മാടം പരാതി ഉയര്‍ത്തിയതോടെ കാസര്‍കോട് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നേരിട്ട് ഇടപെടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു പാര്‍ട്ടിയെ പരസ്യമായി പിന്തുണച്ച് പ്രചാരണം നടത്തുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റപ്രസെന്റേഷന്‍ ഓഫ് ദി പീപ്പിള്‍ ആക്ട് 129 (3), 129 (2) എന്നിവ പ്രകാരമാണ് കേസ്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇത്തരമൊരു എഫ്.ഐ.ആര്‍.

Related Articles
Next Story
Share it