പരീക്ഷയെ നേരിടാം: ഉന്നത വിജയത്തിലേക്ക് കുതിക്കാം
ഫെബ്രുവരി 15ന് ഐ.ടിയും മാര്‍ച്ച് 9,10 തീയതികളിലായി യഥാക്രമം എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകളും ആരംഭിക്കുകയാണ്. വളരെ സൂക്ഷ്മതയോടെയും ഗൗരവത്തോടെയും പരീക്ഷയെ നേരിട്ടാല്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും നേടാന്‍ സാധിക്കും.പരീക്ഷയോടടുത്തുള്ള ഒരു മാസം ഏറെ നിര്‍ണ്ണായകമാണ്. ശ്രദ്ധിക്കുക:1. ഇതുവരെ പഠിച്ച ഭാഗങ്ങളെല്ലാം ചിട്ടയോടെ റിവിഷന്‍ ചെയ്യുക.2. മോഡല്‍ പരീക്ഷകള്‍ ഗൗരവത്തോടെകാണുക.3. മുന്‍ വര്‍ഷ ചോദ്യപേപ്പറുകള്‍ക്ക് ഉത്തരം കണ്ടെത്തുക.4. സംശയ നിവാരണത്തിന് അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തുക.5. റിവിഷന്‍ ചെയ്യുമ്പോള്‍ പ്രധാന ആശയങ്ങള്‍ ചെറു നോട്ടുകളായി കുറിച്ചിടുന്നത് […]
ഫെബ്രുവരി 15ന് ഐ.ടിയും മാര്‍ച്ച് 9,10 തീയതികളിലായി യഥാക്രമം എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകളും ആരംഭിക്കുകയാണ്. വളരെ സൂക്ഷ്മതയോടെയും ഗൗരവത്തോടെയും പരീക്ഷയെ നേരിട്ടാല്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും നേടാന്‍ സാധിക്കും.പരീക്ഷയോടടുത്തുള്ള ഒരു മാസം ഏറെ നിര്‍ണ്ണായകമാണ്. ശ്രദ്ധിക്കുക:1. ഇതുവരെ പഠിച്ച ഭാഗങ്ങളെല്ലാം ചിട്ടയോടെ റിവിഷന്‍ ചെയ്യുക.2. മോഡല്‍ പരീക്ഷകള്‍ ഗൗരവത്തോടെകാണുക.3. മുന്‍ വര്‍ഷ ചോദ്യപേപ്പറുകള്‍ക്ക് ഉത്തരം കണ്ടെത്തുക.4. സംശയ നിവാരണത്തിന് അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തുക.5. റിവിഷന്‍ ചെയ്യുമ്പോള്‍ പ്രധാന ആശയങ്ങള്‍ ചെറു നോട്ടുകളായി കുറിച്ചിടുന്നത് […]
ഫെബ്രുവരി 15ന് ഐ.ടിയും മാര്‍ച്ച് 9,10 തീയതികളിലായി യഥാക്രമം എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകളും ആരംഭിക്കുകയാണ്. വളരെ സൂക്ഷ്മതയോടെയും ഗൗരവത്തോടെയും പരീക്ഷയെ നേരിട്ടാല്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും നേടാന്‍ സാധിക്കും.
പരീക്ഷയോടടുത്തുള്ള ഒരു മാസം ഏറെ നിര്‍ണ്ണായകമാണ്. ശ്രദ്ധിക്കുക:
1. ഇതുവരെ പഠിച്ച ഭാഗങ്ങളെല്ലാം ചിട്ടയോടെ റിവിഷന്‍ ചെയ്യുക.
2. മോഡല്‍ പരീക്ഷകള്‍ ഗൗരവത്തോടെ
കാണുക.
3. മുന്‍ വര്‍ഷ ചോദ്യപേപ്പറുകള്‍ക്ക് ഉത്തരം കണ്ടെത്തുക.
4. സംശയ നിവാരണത്തിന് അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തുക.
5. റിവിഷന്‍ ചെയ്യുമ്പോള്‍ പ്രധാന ആശയങ്ങള്‍ ചെറു നോട്ടുകളായി കുറിച്ചിടുന്നത് അവസാനഘട്ട വായനയ്ക്ക് ഉപകരിക്കും.
6. വിദഗ്ധരായ അധ്യാപകര്‍ തയ്യാറാക്കിയ മോഡല്‍ ചോദ്യപേപ്പറുകള്‍ പരിശീലിക്കുക.
പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് തന്നെ പരീക്ഷ സെന്ററില്‍ എത്തിയാല്‍ അവസാനഘട്ടപിരിമുറുക്കം ഒഴിവാക്കാം. ഉത്തരക്കടലാസിന്റെ ആദ്യ പേജില്‍ പരീക്ഷയുടെ പേര്, വിഷയം, രജിസ്റ്റര്‍ നമ്പര്‍ എന്നിവ തെറ്റാതെ എഴുതുക. ചോദ്യപ്പേപ്പര്‍ ലഭിച്ചാല്‍ കൂള്‍ ഓഫ് ടൈം ഫലപ്രദമായി ഉപയോഗിക്കുക. എല്ലാ ചോദ്യങ്ങളും വായിച്ച് ഏറ്റവും നന്നായി അറിയുന്നത് നല്ല കയ്യക്ഷരത്തില്‍ രണ്ട് മൂന്ന് പേജുകളില്‍ എഴുതുക. (first impression is the best impression എന്നാണല്ലോ) വെട്ടലും തിരുത്തലും പരമാവധി ഒഴിവാക്കുക. ഏത് ഉത്തരം ആദ്യം എഴുതിയാലും അതിന്റെ ചോദ്യനമ്പര്‍ തന്നെ എഴുതുക. ഒരു മാര്‍ക്കിന്റെ ചോദ്യത്തിന് ഒരു വാക്കിലോ, വാക്യത്തിലോ ഉത്തരം എഴുതുക. 2,4,6 മാര്‍ക്കുകളുടെ ചോദ്യങ്ങള്‍ക്ക് അത്ര തന്നെ മുല്യങ്ങള്‍ ഉത്തരങ്ങളായി വരുന്ന വിധം എഴുതണം. വലിച്ച് നീട്ടി എഴുതി സമയം കളയരുത്. സോഷ്യല്‍ സയന്‍സ്, സയന്‍സ്, വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്കിനുള്ള ഉത്തരങ്ങള്‍ പോയിന്റുകളായി എഴുതുന്നതാണ് അഭികാമ്യം. കണക്ക്, ഫിസിക്സ് പോലെയുള്ള വിഷയങ്ങളില്‍ പ്രോബ്ളം ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ താഴെ താഴെ എഴുതുക. ഓരോ സ്റ്റപ്പിനും മാര്‍ക്ക് ലഭിക്കും. ഭാഷാ വിഷയങ്ങളില്‍ അക്ഷര തെറ്റ് വരുത്തരുത്; ആശയ വ്യക്തതയും വേണം. സമയ കൃത്യത പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ മാര്‍ക്കും ഉന്നത വിജയത്തിന് അനിവാര്യമാണ്. ഉത്തരമറിയാത്ത ചോദ്യങ്ങളില്‍ ചിന്തിച്ച് സമയം കളയരുത്. ഒരോ അനുബന്ധ ഉത്തര പേപ്പറുകള്‍ വാങ്ങുമ്പോഴും വലത് വശത്ത് ക്രമനമ്പര്‍ പ്രകാരം ഉത്തര ഷീറ്റ് നമ്പര്‍ എഴുതണം. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കി 5/10 മിനുട്ട് നീക്കിവെക്കുന്നത് എഴുതിയതെല്ലാം ഒന്നുകൂടി വായിച്ച് നോക്കുന്നതിന് സഹായകമാകും. ചൂടു കൂടിവരുന്ന കാലാവസ്ഥയില്‍ ആരോഗ്യം സംരക്ഷിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ, ഭക്ഷണത്തിന്റെ ഭാഗമാക്കുക. ധാരാളം വെള്ളം കുടിക്കുക. ചിട്ടയായ ദിനചര്യ, വിശ്രമം, ഉറക്കം, വിനോദം എന്നിവയ്ക്കും സമയം കണ്ടെത്തുക. സുഹൃത്തുക്കളുമായി പഠന വസ്തുതകള്‍ ചര്‍ച്ച ചെയ്ത് പഠിക്കുന്നത് പഠിച്ചത് ഓര്‍മ്മയില്‍ നിലനിര്‍ത്താന്‍ സഹായിക്കും.
മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ കുടുംബത്തോടൊപ്പം വൈകുന്നേരങ്ങളില്‍ അരമണിക്കൂറെങ്കിലും ചെലവഴിക്കുക. സൃഹൃത്തുക്കളോടൊത്ത് ഗ്രൂപ്പ് പഠനം ഒരുക്കുക. ആശയങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഉപകാരപ്പെടും. അധ്യാപകരെ ഇടക്ക് വിളിക്കുക. ഉറങ്ങാന്‍ നേരം പഠിച്ചതൊക്കെ ഓര്‍ത്തെടുക്കുക. തികഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുക. ജീവിതത്തിലെ അവസാന പരീക്ഷയായി ഒരിക്കലും എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളെ കാണാതിരിക്കുക. പോസിറ്റീവ് ചിന്തകള്‍ മാത്രം കൊണ്ടു നടക്കുക.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയാല്‍ പ്ലസ് വണ്ണിന് നിങ്ങള്‍ക്ക് ഇഷ്ട വിഷയം തിരഞ്ഞെടുക്കാം. അത് നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഓര്‍ക്കുക; നിങ്ങള്‍ക്ക് എന്ത് അറിയാം എന്നുള്ളതല്ല മറിച്ച് ഉത്തരക്കടലാസില്‍ നിങ്ങള്‍ എന്ത് എഴുതി എന്നുള്ളതാണ് പ്രധാനം. ഇനിയുള്ള ദിവസങ്ങള്‍ പഠനത്തിനുള്ളതാവട്ടെ. അനാവശ്യ കാര്യങ്ങളില്‍ നിന്ന് വിട്ട്നില്‍ക്കണം. തികഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുക. നന്നായി വായിക്കുക, നന്നായി ചിന്തിക്കുക, നന്നായി എഴുതുക. പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാര്‍ക്കും വിജയാശംസകള്‍.
-സി.കെ. മദനന്