നേത്ര പരിശോധനാ ക്യാമ്പ് നടത്തി

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബിന്റെയും ഡോക്ടര്‍ സുരേഷ് ബാബു ഐ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ സഹകരണത്തോടെ കാസര്‍കോട് വിദ്യാഭ്യാസ ഉപജില്ലയിലെ കാഴ്ച വൈകല്യമുള്ള തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് നേത്ര പരിശോധന ക്യാമ്പുകള്‍ നടത്തി. ക്യാമ്പുകളില്‍ വെച്ച് തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ കണ്ണട വിതരണം നടത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഡോ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഫറൂഖ് കാസ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് റിസോഴ്‌സ് കോഡിനേറ്റര്‍ ഡോ. […]

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബിന്റെയും ഡോക്ടര്‍ സുരേഷ് ബാബു ഐ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ സഹകരണത്തോടെ കാസര്‍കോട് വിദ്യാഭ്യാസ ഉപജില്ലയിലെ കാഴ്ച വൈകല്യമുള്ള തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് നേത്ര പരിശോധന ക്യാമ്പുകള്‍ നടത്തി. ക്യാമ്പുകളില്‍ വെച്ച് തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ കണ്ണട വിതരണം നടത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഡോ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഫറൂഖ് കാസ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് റിസോഴ്‌സ് കോഡിനേറ്റര്‍ ഡോ. വിനോദ് കുമാര്‍, ബ്ലോക്ക് സെന്റര്‍ ഡയറക്ടര്‍ കാസിം, ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരിയുടെ മുന്‍ പ്രസിഡണ്ടുമാരായ സി.എല്‍ റഷീദ്, ജലീല്‍ മുഹമ്മദ്, അംഗങ്ങളായ എന്‍.എ അബ്ദു, ഖാദര്‍, ഷഫീഖ് കല്ലങ്കടി സംബന്ധിച്ചു. ക്ലബ് സെക്രറട്ടറി ഷംസീര്‍ റസൂല്‍ സ്വാഗതവും മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.യു മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it