ഡല്‍ഹിയില്‍ കടുത്ത ചൂട്; മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ സൂര്യാഘാതമേറ്റ് മരിച്ചു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ കടുത്ത ചൂടില്‍ മലയാളി പൊലീസുദ്യോഗസ്ഥന്‍ സൂര്യാഘാതമേറ്റ് മരിച്ചു. ഉത്തംനഗര്‍ ഹസ്ത്സാലില്‍ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡല്‍ഹി പൊലീസില്‍ അസി. സബ് ഇന്‍സ്‌പെക്ടറാണ്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തില്‍ ബിനേഷ് ഉള്‍പ്പെടെ 12 മലയാളികളുണ്ടായിരുന്നു.ചൂടേറ്റു തളര്‍ന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആസ്പത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാര്‍ ബാലാജി […]

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ കടുത്ത ചൂടില്‍ മലയാളി പൊലീസുദ്യോഗസ്ഥന്‍ സൂര്യാഘാതമേറ്റ് മരിച്ചു. ഉത്തംനഗര്‍ ഹസ്ത്സാലില്‍ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡല്‍ഹി പൊലീസില്‍ അസി. സബ് ഇന്‍സ്‌പെക്ടറാണ്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തില്‍ ബിനേഷ് ഉള്‍പ്പെടെ 12 മലയാളികളുണ്ടായിരുന്നു.
ചൂടേറ്റു തളര്‍ന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആസ്പത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാര്‍ ബാലാജി ആസ്പത്രിയിലേക്കു മാറ്റിയെങ്കിലും അവിടെ വെച്ചായിരുന്നു മരണം.
കനത്ത ചൂടു കാരണം ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉയര്‍ന്ന താപനില 49.9 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ഡല്‍ഹിയിലെ മുങ്കേഷ്പുര്‍, നരേല തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെ ഉയര്‍ന്ന താപനില 49.9 രേഖപ്പെടുത്തി. ജൂണ്‍ 1,2 തീയതികളില്‍ പൊടിക്കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ കടുത്ത ശുദ്ധജലക്ഷാമം ഉണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it